ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്നിവീർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 17 മുതൽ ഇതിൻറെ രജിസ്ട്രേഷൻ ആരംഭിക്കും.ഉദ്യോഗാർത്ഥികൾക്ക് www.agnipathvayu.cdac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് മാർച്ച് 31 വരെ അപേക്ഷിക്കാം. അവിവാഹിതരായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.2002 ഡിസംബർ 26 നും 2002 ജൂൺ 26 നും ഇടയിലാണ് പ്രായപരിധി കണക്കാക്കുന്നത്. അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഇന്റർമീഡിയറ്റ് ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് മൂന്ന് ഘട്ടങ്ങളായുള്ള പരീക്ഷയിലൂടെയാണ്. ഒന്നാം ഘട്ടം എഴുത്തുപരീക്ഷയും രണ്ടാം ഘട്ടം ശാരീരികക്ഷമതാ പരീക്ഷയും മൂന്നാംഘട്ടത്തിൽ വൈദ്യപരിശോധനയുമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.  ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വായിച്ചതിനുശേഷം മാത്രം അപേക്ഷിക്കണം.


ഡ്യൂപ്ലിക്കേറ്റ് അപേക്ഷ സ്വീകരിക്കില്ല. ഉദ്യോഗാർത്ഥിയുടെ പരീക്ഷാ കേന്ദ്രം മാറ്റുകയോ പരീക്ഷാ തീയതി മാറ്റുകയോ ചെയ്യുന്നതല്ല. ഇത് കൃത്യമായി വായിച്ച് മനസ്സിലാക്കണം. അപേക്ഷിക്കേണ്ട വിധം ചുവടെ നൽകുന്നു.


അഗ്നിവീർ അപേക്ഷിക്കേണ്ടത് ഇങ്ങനെ


1. എല്ലാ ഉദ്യോഗാർത്ഥികളും www.agnipathvayu.cdac.in സന്ദർശിക്കുക


2. ശേഷം അഗ്നിവീർ എയർഫോഴ്സ് റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വ്യക്തിഗത വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.


3. അഗ്നിവീർ റിക്രൂട്ട്‌മെന്റിനായി പ്രസക്തമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അഗ്നിവീർ എയർഫോഴ്സ് ഫോം ഫൈനൽ സമർപ്പിക്കുക.


4. ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്‌ത് ഭാവി റഫറൻസിനായി നിങ്ങളുടെ പക്കൽ സുരക്ഷിതമായി സൂക്ഷിക്കുക.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.