അഹമദാബാദ്​​: സൂറത്തിലെ ആം ആദ്​മി പാർട്ടിയുടെ പൊതുയോഗവുമായി ബന്ധപ്പെട്ട്​ നഗരത്തിലെ ബാനറുകളിൽ ലാദനും ഹാഫിസ്​ സയീദിനുമൊപ്പം കെജ്രിവാളും. ഹാഫിസ്​ സയീദിനും ലാദനും പുറമേ ബുർഹാൻ വാനിയും ബാനറിൽ ഉൾപ്പെട്ടിട്ടുണ്ട്​. ​'പാകിസ്​താനി ഹീറോസ്'​ എന്ന തലക്കെട്ടിലാണ്​ നാല്​ പേരുടെയും പടമുള്ളത്​. സംഭവത്തിന്​ പിന്നിൽ ബി.ജെ.പിയാണെന്ന്​ ആംആദ്​മി കുറ്റപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പോസ്റ്ററുകള്‍ നീക്കിയതായി എഎപി നേരത്തെ വ്യകതമാക്കിയിരുന്നു. എട്ടോളം പോസ്റ്ററുകള്‍ നീക്കിയതായി എഎപി വക്താവ് യോഗേഷ് ജാദ്‌വാനി വ്യക്തമാക്കി.ഒക്ടോബര്‍ 16ന് വരച മേഖലയിലെ യോഗി ചൈക്കില്‍ നടക്കുന്ന പൊതു സമ്മേനത്തെയാണ് കേജ്‌രിവാള്‍ അഭിസംബോധന ചെയ്യുക. ചടങ്ങില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് സൂചന.



പോസ്​റ്റർ പതിച്ചതിന്​ പിന്നിൽ ബി.ജെ.പിയാണെന്നാണ് എഎപി ആരോപിക്കുന്നത്​. ഒരു ലക്ഷത്തിലധികം പേർ പ​ങ്കെടുക്കുന്ന പരിപാടി ബി.ജെ.പി അട്ടിമറിക്കാൻ ശ്രമിക്കുകയാണ്​. കെജ്രിവാളി​ന്‍റെ സാന്നിധ്യം ബി.ജെ.പി ഭയക്കുകയാണെന്നും ആപ്​ വക്​താവ്​ യോഗേഷ്​ ജദ്​വാനി പറഞ്ഞു.


അതേസമയം, ആംആദ്​മിയുടെ ആരോപണത്തെ ബി.ജെ.പി നിഷേധിച്ചു. പൊതു പ്രചാരത്തിനു വേണ്ടി ആപ്​ പ്രവർത്തകർ തന്നെയാണ്​ ഇതിന്​ പിന്നിലെന്നും ആപ്​ പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരെ ആക്ഷേപിക്കുകയാണെന്നും ബി.ജെ.പി വക്​താവ്​ കുറ്റപ്പെടുത്തി.