Ahmedabad lift collapse: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ താൽക്കാലിക ലിഫ്റ്റ് തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള സ്വകാര്യ ബഹുനില കെട്ടിടമായ ആസ്പയർ 2 വിലാണ് ദാരുണ സംഭവം അരങ്ങേറിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെട്ടിടത്തിന്‍റെ ഏഴാം നിലയിൽയില്‍നിന്നുമാണ് ലിഫ്റ്റ് താഴേയ്ക്ക് പതിച്ചത്.  രാവിലെ 10 മണിയോടെയാണ് സംഭവം. അപകടം നടക്കുമ്പോള്‍ ലിഫ്റ്റില്‍  എട്ട് തൊഴിലാളികൾ ഉണ്ടായിരുന്നു. അവരില്‍  7 പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരാളുടെ നില അതീവ് ഗുരുതരമായി തുടരുന്നു. ചീഫ് ഫയർ ഓഫീസർ ജയേഷ് ഖാദിയയാണ് അപകട വിവരം അറിയിച്ചത്. 


Also Read:  Bus Accident: ജമ്മു കശ്മീരിലെ പൂഞ്ചിൽ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 11 പേർ മരിച്ചു, 25 പേർക്ക് പരിക്ക്


അപകടത്തില്‍ മരിച്ചവരെല്ലാം കെട്ടിടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണെന്നാണ് സൂചന.   


എന്നാല്‍, സംഭവം സംബന്ധിച്ച് യാതൊരു സൂചനയും അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിലെ ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്‍റിന് ഉടമകള്‍ നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ട്.  ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസും ഫയർഫോഴ്‌സും വിവരമറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.