ജയലളിതയുടെ ഉറ്റ തോഴി ശശികല നടരാജന് ഇനി എഐഎഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറി
ജയലളിതയുടെ ഉറ്റ തോഴി ശശികല നടരാജനെ അണ്ണാ ഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എ.ഐ.എ.ഡി.എം.കെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ശശികലയെ പിന്‍ഗാമിയായി ശശികലയെ നിര്‍ദേശിച്ച് പാര്‍ട്ടി പ്രമേയം പാര്‍ട്ടി പാസാക്കി.
ചെന്നൈ: ജയലളിതയുടെ ഉറ്റ തോഴി ശശികല നടരാജനെ അണ്ണാ ഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എ.ഐ.എ.ഡി.എം.കെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ശശികലയെ പിന്‍ഗാമിയായി ശശികലയെ നിര്‍ദേശിച്ച് പാര്‍ട്ടി പ്രമേയം പാര്‍ട്ടി പാസാക്കി.
ജയലളിതയ്ക്ക് മാഗ്‌സസെ, നോബല്‍ സമ്മാനങ്ങള്‍ നല്‍കണമെന്നും ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷക ദിനമാക്കണമെന്നുമുള്ള പ്രമേയവും യോഗത്തില്‍ പാസാക്കി. പാര്‍ലമെന്റില്‍ ജയയുടെ വെങ്കല പ്രതിമ സ്ഥാപിക്കുക എന്നതുള്‍പ്പെടെയുള്ള 14 പ്രമേയങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്‍റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തിലാണ് ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അഞ്ചാമത്തെ പ്രമേയത്തിലാണ് ശശികലയെ പുതിയ ജനറല്‍ സെക്രട്ടറിയായി നിര്‍ദേശിക്കുന്നത്.