വി.കെ ശശികലയ്ക്ക് അടിയന്തര പരോള്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്ക് അടിയന്തര പരോള്‍. ഇന്ന് അതിരാവിലെ മൃതിയടഞ്ഞ ഭര്‍ത്താവ് എം നടരാജന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് പരോള്‍ അനുവദിച്ചത്. ബംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്ക് അടിയന്തര പരോള്‍. ഇന്ന് അതിരാവിലെ മൃതിയടഞ്ഞ ഭര്‍ത്താവ് എം നടരാജന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് പരോള്‍ അനുവദിച്ചത്. ബംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
അഞ്ചുമാസം മുന്‍പ് കരള്‍, വൃക്ക മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന നടരാജനെ രണ്ടാഴ്ച മുന്‍പ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ ഉപയോഗിച്ചിരുന്നു.
മുന്‍പ് ഭര്‍ത്താവിന്‍റെ ആരോഗ്യ നില കാണിച്ച് ശശികല നല്‍കിയ പരോള്‍ ഹര്‍ജി ഒക്ടോബറില്‍ കോടതി പരിഗണിക്കുകയും നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അഞ്ചു ദിവസത്തെ പരോള്‍ അനുവദിക്കുകയും ചെയ്തിരുന്നു.
അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ശശികല നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.