New Delhi: മാനുഷിക പരിഗണന മുന്നില്‍ക്കണ്ട് അഫ്ഘാനിസ്ഥാന് സഹായവുമായി ഇന്ത്യ.   50,000 ടൺ ഗോതമ്പാണ് ഇന്ത്യ അഫ്ഘാനിസ്ഥാനിലേയ്ക്ക്‌ അയച്ചിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

50 ട്രക്കുകളിലായി  50,000 ടൺ ഗോതമ്പാണ്  ഇന്ത്യ നല്‍കുക. ഈ സഹായം,  ഫെബ്രുവരി 22ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പഞ്ചാബിലെ അട്ടാരി-വാഗ അതിർത്തിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ജലാലാബാദിലെ അട്ടാരി ഐസിപിയിൽ നിന്ന് പാക്കിസ്ഥാൻ വഴിയാണ് ചരക്ക് പോകുകയെന്നും  വിദേശകാര്യ സെക്രട്ടറി അറിയിച്ചു.


ഇന്ത്യക്ക് അഫ്ഘാനിസ്ഥാനുമായി ചരിത്രപരമായ ബന്ധമുണ്ട്, ആ ബന്ധം കണക്കിലെടുത്താണ്  രാജ്യത്തിന് സഹായം നൽകാൻ തീരുമാനിച്ചതെന്ന്  വിദേശകാര്യ സെക്രട്ടറി പറഞ്ഞു.  കൂടാതെ, അടുത്ത 2-3 മാസത്തിനുള്ളിൽ അഫ്ഘാനിസ്ഥാന് ഇത്തരത്തില്‍ നിരവധി സഹായങ്ങള്‍   ഇന്ത്യ നല്‍കുമെന്നും ആദ്ദേഹം പറഞ്ഞു. 



ദുഷ്‌കര ഘട്ടത്തില്‍  അഫ്ഘാനിസ്ഥാനൊപ്പം നിന്നതിന് ഭാരത സര്‍ക്കാരിന്  അഫ്ഗാനിസ്ഥാന്‍ അംബാസഡർ ഫരീദ് മമുന്ദ്‌സായി  നന്ദി അറിയിച്ചു.  ഇന്ത്യ നല്‍കിയ സഹായം ഭക്ഷ്യക്ഷാമം നേരിടുന്ന   അഫ്ഘാൻ ജനതയ്ക്ക് വിതരണം ചെയ്യുമെന്നും    അദ്ദേഹം പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.