AIIMS Delhi Releases Guidelines: രാജ്യത്ത് കൊറോണ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. കൂടാതെ കോവിഡിന്‍റെ ഉപ വകഭേദമായ  JN.1 രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും ഒരു വ്യക്തിയ്ക്ക്  JN.1 സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യ തലസ്ഥാനം ജാഗ്രതയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, December 28: എല്ലാ രാശിക്കാർക്കും വളരെ പ്രധാനപ്പെട്ട ദിവസം!! ചില രാശിക്കാർക്ക് നേട്ടങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം  


കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗം സംശയിക്കുന്നവർക്കും പോസിറ്റീവ് ആയവര്‍ക്കും വേണ്ട പുതിയ മാർഗനിർദേശങ്ങൾ ഡൽഹി എയിംസ് (All India Institute of Medical Sciences (AIIMS) പുറത്തിറക്കി.


Also Read:  Orange Peel: ഓറഞ്ച് തൊലി കൊണ്ടാവാം അല്പം സൗന്ദര്യ സംരക്ഷണം   
 
രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾക്കിടയിൽ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡൽഹി എയിംസ് ഡയറക്ടർ ബുധനാഴ്ച ആശുപത്രിയിലെ വകുപ്പ് മേധാവികളുടെ ഒരു യോഗം വിളിച്ചിരുന്നു. കോവിഡ്-19 പരിശോധനയ്ക്കുള്ള നയങ്ങൾ രൂപീകരിക്കുക, പോസിറ്റീവ് രോഗികൾക്കായി പ്രത്യേക മേഖലകൾ കണ്ടെത്തുക, അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്.  


യോഗത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ചയായി. മാനേജ്‌മെന്‍റ് നിർദ്ദേശിച്ച കോവിഡ്-19 പരിശോധന സംബന്ധിച്ച നയം അനുസരിച്ച്,  അക്യൂട്ട് റെസ്പിറേറ്ററി അണുബാധ (SARI - Severe acute respiratory infection), സ്ഥിരമായ പനി, കടുത്ത ചുമ ഉള്ള രോഗികളില്‍ കോവിഡ് പരിശോധന നടത്തും. 


കൂടാതെ, COVID-19 സ്ഥിരീകരിച്ച രോഗികളില്‍ ആശുപത്രി പ്രവേശനം അനിവാര്യമാണ് എങ്കില്‍ അതിനായി  അതാത് നിയുക്ത വാർഡുകളിൽ വ്യവസ്ഥകൾ ഉണ്ടാക്കാൻ സ്ഥാപനത്തിലെ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കായി C6 വാർഡിലെ 12 കിടക്കകൾ നീക്കിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  


കോവിഡ് കേസുകള്‍ പോലെതന്നെ JN.1 കേസുകളും രാജ്യത്ത് ക്രമാതീതമായി ഉയരുകയാണ്. ഡിസംബർ 26 വരെ രാജ്യത്ത് ആകെ 109 JN.1 കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നു. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ JN.1 ഉയർത്തുന്ന ഭീഷണി കുറവാണെന്ന് WHO ഊന്നിപ്പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.