Mumbai : രോഗി ഉൾപ്പെടെ അഞ്ച് പേരുമായി നാഗ്പൂരിൽ നിന്ന് ഹൈദരബാദിലേക്ക് പോയ എയർ ആംബുലൻസ് (Air Ambulance) അടയന്തരമായി മുംബൈ വിമാനത്താവളത്തിൽ (Mumbai Airport) അടയന്തരമായി ഇടിച്ചിറക്കി. ലാൻഡ് ചെയ്തപ്പോൾ വിമാനത്തിന്റെ ടയറുകൾ തെറിച്ച് പോകുകയായിരുന്നു (Belly Landing). 



COMMERCIAL BREAK
SCROLL TO CONTINUE READING

വിമാനത്തിൽ ഉണ്ടായിരുന്നു രോഗി ഉൾപ്പെടെ ഉണ്ടായിരുന്ന 5 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സാങ്കേതിക തകരാർ അനുഭവപ്പെട്ടതിന് തുടർന്നാണ് വഴി മാറ്റി മുബൈ വിമാനത്താവളത്തിലേക്ക് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.


ALSO READ : Breaking: എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു


വിമാനം ലാൻഡ് ചെയ്തപ്പോൾ ടയറുകൾ ഊരി തെറിച്ച പോകുകയായിരുന്നു എന്ന് ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുകൾ അറിയിക്കുന്നത്. വിമാനം മുംബൈയിൽ ഇടച്ചിറക്കിയതിന് ശേഷം തീ പിടുത്തം ഉണ്ടാകാതിരിക്കാൻ ഉടൻതന്നെ വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ ഉടപ്പെട്ട് ക്രമീകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു. 


മുംബൈ വിമാനത്താവളത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്നലെ വ്യാഴാഴ്ച രാത്രി 21.09 മണിക്ക് രണ്ട് ക്രൂ മെമ്പർമാരും ഒരു രോഗിയും, രോഗിയുടെ കൂടെയുള്ള ആളും ഡോക്ടറുമുൾപ്പെടെയുള്ള അഞ്ച് അംഗം സംഘ സഞ്ചിരിച്ച് എയർ ആംബുലൻസ് അടയിന്തരമായി ബെല്ലി ലാൻഡിങ് ചെയ്തു. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ഫോം അടിക്കുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്നു എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.


ALSO READ : MIG 21 Bison യുദ്ധവിമാനം തകർന്നു വീണു, ഒരു മരണം, പരിശീലന പറക്കല്ലിനിടെയാണ് അപകടം


ഹരിയാനയിലെ ഗുരുഗ്രാമിലാ സ്വകാര്യ ഏജൻസിയുടെ ജെറ്റ് സേർവ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.