പക്ഷി ഇടിച്ചു: ലഖ്നൗവിൽ എയർ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി
കൊൽക്കത്തയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് ലഖ്നൌ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
ലഖ്നൗ: ലഖ്നൗവിൽ നിന്നും കൊൽക്കത്തയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. പക്ഷി ഇടിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. യാത്രക്കാരെ ലഖ്നൗ വിമാനത്താവളത്തിൽ ആണ് ഇറക്കിയത്.
കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കിയിരുന്നു. എഐ 998 വിമാനമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ അസാധാരണമായ ശബ്‍ദമുണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്ര തുടങ്ങി ഒരു മണിക്കൂറോളം ആയപ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാറുള്ള വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തിരിച്ചിറക്കി. അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പുറപ്പെട്ടവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നു.
IAF plane crash: വ്യോമസേന വിമാന അപകടം; ചിറകുകൾ കൂട്ടിയിടിച്ചെന്ന് സൂചന, അന്വേഷണം തുടങ്ങി
ന്യൂഡൽഹി: വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലും മധ്യപ്രദേശിലുമുണ്ടായ വ്യോമസേന വിമാനാപകടത്തിന്റെ കാരണമെന്ന് സൂചന. വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ ഇതിൻ്റെ വിശദാംശങ്ങൾ ലഭിക്കും. വ്യോമ സേനയുടെ ടിഎസിഡിഎ കേന്ദ്രത്തിലെ പരിശീലന വിമാനങ്ങളാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്.
മധ്യപ്രദേശിലെ മൊറേനയിൽ പരിശീലന പറക്കലിനിടെയാണ് വ്യോമസേന വിമാനങ്ങൾ തകർന്നത്. വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചാണ് അപകടമെന്നാണ് അധികൃതരുടെ നിഗമനം. അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു. വിമാനാപകടത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണോ അപകടമുണ്ടായതെന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. അപകടത്തിൽ രണ്ട് വിമാനങ്ങളും പൂർണ്ണമായി കത്തി നശിച്ചിരുന്നു.
ഇന്നലെ പുലർച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നുവീണത്. സുഖോയ് വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...