വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നുവീണ് പൈലറ്റിനെ കാണാതായി
പൈലറ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഷിംല: വ്യോമസേനയുടെ മിഗ്-21 ഫൈറ്റര്‍ വിമാനം ഹിമാചല്‍ പ്രദേശിലെ പറ്റാ ജാറ്റിയാന്‍ പ്രവിശ്യയിലെ ജവാലിയില്‍ തകര്‍ന്നുവീണു. വിമാനത്തിന്‍റെ പൈലറ്റിനെ കാണാതായിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പൈലറ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹിമാചലിലെ ഉള്‍ക്കാടുകള്‍ക്കുള്ളിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം തകരാനുള്ള കരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Updating...