New Delhi: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആത്യന്തികമായി Air India യുടെ പുതിയ ഉടമ ആരാണ് എന്ന് കേന്ദ്ര  സർക്കാർ ഇന്ന് പ്രഖ്യാപിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

കടക്കെണിയിലായ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ  (Air India) ലേലം ഒക്ടോബർ 8 ന് പൂര്‍ത്തിയാകും എന്ന്  പ്രതീക്ഷിക്കുന്നതായാണ് സൂചനകള്‍.  നീണ്ട 68 വർഷത്തെ ഇടവേളയ്ക്ക് ശേഷം എയർ ഇന്ത്യ അതിന്‍റെ സ്ഥാപകരിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും  .സര്‍ക്കാര്‍ വൃത്തങ്ങളെ  ഉദ്ധരിച്ച്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ടാറ്റാ സൺസ്  (Tata Sons)വർഷാവസാനത്തിന്  മുന്‍പ്  എയര്‍ ഇന്ത്യയും അതിന്‍റെ വിമാനങ്ങളും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.  എന്നാല്‍, കേന്ദ്രം അത്തരം അവകാശവാദങ്ങൾ നിരസിച്ചു. തീരുമാനമെടുത്ത ശേഷം കൂടുതൽ വിവരങ്ങൾ നൽകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.  


Also Read: Air Force Day 2021: വ്യോമസേനാ ദിനത്തിൽ ആശംസകൾ നേർന്ന് രാജ്‌നാഥ് സിംഗ്


AI ഓഹരി വിറ്റഴിക്കലില്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക ബിഡുകളുടെ അംഗീകാരം സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണ്. സർക്കാർ തീരുമാനമെടുക്കുമ്പോൾ മാധ്യമങ്ങളെ അറിയിക്കും', DIPAM സെക്രട്ടറി മുന്‍പ്  ട്വീറ്റ് ചെയ്തിരുന്നു.


മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, ബിഡ് സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിമാരുടെ പാനല്‍ നല്‍കിയ ശുപാർശകള്‍ കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മറ്റൊരു പാനലാണ്  അന്തിമമായി പരിശോധിച്ചത്.


Also Read: India-China Faceoff - അരുണാചല്‍ സെക്ടറിൽ ചൈനയുടെ കടന്നുകയറ്റം തടഞ്ഞ് ഇന്ത്യ


ഏവര്‍ക്കും അറിവുള്ളതുപോലെ ടാറ്റ ഗ്രൂപ്പും എയർ ഇന്ത്യയും തമ്മിലുള്ള ബന്ധം 1932 മുതലാണ് ആരംഭിച്ചത്.  ബിസിനസുകാരനായ ജഹാംഗീർ രതൻജി ദാദാഭോയ് (JRD) ആണ് ഈ national carrier സ്ഥാപിച്ചത്.  ശേഷം  എയർലൈൻ യാത്രാ വിമാനങ്ങൾ ഉൾപ്പെടുത്തി.  1938 -ൽ ഇത് അന്താരാഷ്ട്രതലത്തിലും  പ്രവർത്തിക്കാൻ തുടങ്ങി.


വിമാനക്കമ്പനിയുടെ പേര് ടാറ്റാ എയർ സർവീസസ് എന്നും പിന്നീട്  കൊളംബോയിലേയ്ക്ക് വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍  ടാറ്റ എയർലൈൻസ് എന്നും പേര് മാറ്റുകയുണ്ടായി.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക