ലഖ്നൗ: എയർ ഇന്ത്യയുടെ കൈമാറ്റം വ്യോമയാന മേഖലയെ (Aviation sector) ഊർജ്ജസ്വലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ഉത്തർപ്രദേശിലെ കുശിന​ഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

18,000 കോടി രൂപയ്ക്കാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യയെ ടാറ്റ ​ഗ്രൂപ്പിന് വിറ്റത്. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റ സൺസ് സ്വന്തമാക്കി. എയർ ഇന്ത്യ സാറ്റ്സിന്റെയും എക്സ്പ്രസിന്റെയും 50 ശതമാനം ഓഹരിയുമാണ് ടാറ്റാ സൺസിന് ലഭിക്കുക. കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം വ്യാപാര മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ഉണർവ് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.


ALSO READ: PM Narendra Modi | കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം വ്യാപാര മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ഉണർവ് പകരുമെന്ന് പ്രധാനമന്ത്രി


കുശിനഗർ ഇന്റർനാഷണൽ എയർപോർട്ട് എയർ കണക്റ്റിവിറ്റിയുടെ ഒരു മാർഗ്ഗം മാത്രമായിരിക്കില്ല. കർഷകർ, കടയുടമകൾ, തൊഴിലാളികൾ, പ്രാദേശിക വ്യവസായികൾ എന്നിവർക്കെല്ലാം ഇത് പ്രയോജനപ്പെടും. വ്യാപാര മേഖലയ്ക്കും ടൂറിസം മേഖയ്ക്കും കുശിന​ഗർ അന്താരാഷ്ട്ര വിമാനത്താവളം ഉണർവ് പകരം. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


അടുത്ത 3-4 വർഷത്തിനുള്ളിൽ രാജ്യത്ത് 200 ലധികം എയർപോർട്ടുകൾ, ഹെലിപോർട്ടുകൾ, വാട്ടർ ഡാം എന്നിവയുടെ ശൃംഖലയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 260 കോടി രൂപ ചെലവിലാണ് കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ആഭ്യന്തര, അന്തർദേശീയ തീർത്ഥാടകർക്ക് ബുദ്ധന്റെ 'മഹാപരിനിർവാണം' സന്ദർശിക്കാൻ സൗകര്യമൊരുക്കും. ലോകമെമ്പാടുമുള്ള ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ശ്രമമാണിത്. ഉത്തർപ്രദേശിലെയും ബിഹാറിലെയും സമീപ ജില്ലകൾക്ക് വിമാനത്താവളം പ്രയോജനം ചെയ്യും.


ALSO READ: PM Narendra Modi: കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും


2020 ജൂണിൽ ഉത്തർപ്രദേശിലെ കുശിനഗർ വിമാനത്താവളത്തെ ഒരു അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ശ്രാവസ്തി, കപിൽവാസ്തു, ലുമ്പിനി ‌‌തുടങ്ങിയ നിരവധി ബുദ്ധ സാംസ്കാരിക കേന്ദ്രങ്ങളുടെ സമീപത്താണ് കുശിനഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.