Air India Service Issue: വിമാന സർവീസുകൾ റദ്ദാക്കിയ സംഭവം; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം
Air India Issue: 90 ഓളം വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. യാത്രക്കാർ പെട്ടെന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായി. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞു.
ന്യൂഡൽഹി: മുന്നറിയിപ്പില്ലാതെ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കിയ സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യവ്യാപകമായി എയർ ഇന്ത്യയിലെ ജീവനക്കാർ സമരത്തിലായതാണ് സർവീസുകൾ റദ്ദാകാനുള്ള കാരണം. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു ജീവനക്കാർ പ്രതിഷേധിച്ചത്. ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാനും പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കുവാനും എയർ ഇന്ത്യയോട് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു.
90 ഓളം വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. യാത്രക്കാർ പെട്ടെന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായി. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞു.
ALSO READ: ഷിംലയും മണാലിയും മാത്രമല്ല...! ഇന്ത്യയിൽ തണുപ്പ് ആസ്വദിക്കാൻ പറ്റിയ വേറെയും അടിപൊളി സ്ഥലങ്ങൾ ഉണ്ട്
അതേസമയം എയർ ഇന്ത്യ അധികൃതർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ പറഞ്ഞു. കാബിൻ ക്രൂ സിക് ലീവെടുത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അവസാന നിമിഷം യാത്രക്കാർക്ക് യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.