Air India : `ഡ്യൂട്ടി സമയം കഴിഞ്ഞു`, എയർ ഇന്ത്യ വിമാനം പാതിവഴിക്ക് ഉപേക്ഷിച്ച് പൈലറ്റുമാർ; റോഡ് മാർഗം ലക്ഷ്യസ്ഥാനത്തെത്തി യാത്രക്കാർ
Air India Pilots : ലണ്ടണിൽ നിന്നുള്ള ഡൽഹിയിലേക്കുള്ള വിമാനം ജയ്പൂരിൽ ഇറക്കുകയായിരുന്നു. തുടർന്ന് റോഡ് മാർഗം ഡൽഹിയിലേക്കെത്തി ചേരുകയായിരുന്നു യാത്രക്കാർ
ന്യൂ ഡൽഹി : ഡ്യൂട്ടി സമയം അവസാനിച്ചുയെന്ന് പറഞ്ഞുകൊണ്ട് വിമാനം പാതിവഴിക്ക് ഉപേക്ഷിച്ച് എയർ ഇന്ത്യ പൈലറ്റുമാർ. ലണ്ടണിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനമാണ് യാത്രമധ്യേ ജയ്പൂരിൽ പൈലറ്റുമാർ ഉപേക്ഷിച്ചത്. ഇതെ തുടർന്ന് യാത്രക്കാർ ആറ് മണിക്കൂർ നേരം ജയ്പൂർ വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു. തുടർന്ന് റോഡ് മാർഗമാണ് യാത്രക്കാർ ഡൽഹിയിൽ എത്തി ചേർന്നത്.
ഡൽഹിയിൽ മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം ജയ്പൂരിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. തുടർന്ന് യാത്രക്കാർക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താൻ ആറ് മണിക്കൂറിലേറെയാണ് ജയ്പൂർ വിമാനത്താവളത്തിൽ ചിലവഴിക്കേണ്ടി വന്നത്. തുടർന്നുണ്ടായ പ്രതിഷേധത്തിലാണ് യാത്രക്കാരെ റോഡ് മാർഗം ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
ALSO READ : Go First: ഗോ ഫസ്റ്റ് ഉടൻ പറക്കില്ല; ജൂൺ 28 വരെയുള്ള ഫ്ലൈറ്റുകൾ റദ്ദാക്കി
ഡൽഹയിലേക്കുള്ള മൂന്ന് രാജ്യാന്തരം രണ്ട് ആഭ്യന്തര സർവീസുകളാണ് ജയ്പൂരിലേക്ക് വഴി തിരിച്ച് വിട്ടത്. ഇവയിൽ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ ഉൾപ്പെടുന്നു. ഏകദേശം 150 ഓളം യാത്രക്കാരാണ് വിമാനം വഴി തിരിച്ച് വിട്ട നടപടിയിൽ ജയ്പൂർ വിമാനത്താവളത്തിൽ ഏറെ നേരം ചിലവഴിക്കേണ്ടി വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...