രാജ്യത്തെ 74-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര സർവ്വീസുകളുടെ ടിക്കറ്റ് നിരക്കുകളിൽ കിഴിവ് ഏർപ്പെടുത്തി. ശനിയാഴ്ച പുറത്തിറക്കിയ ഓഫർ ജനുവരി 23 വരെ തുടരും. അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴിവുകൾ ഇക്കോണമി ക്ലാസുകളിലെ ടിക്കറ്റുകൾക്കാണ് ബാധകം. ഫെബ്രുവരി 1 മുതൽ സെപ്റ്റംബർ 30 വരെ ഇന്ത്യയിലെ ആഭ്യന്തര നെറ്റ്‌വർക്കിൽ ഉടനീളമുള്ള യാത്രകൾക്ക് പുതിയ കിഴിവിലെ നിരക്കുകൾ ഉപയോഗിക്കാം. 1,705 രൂപ മുതൽ 8,690 രൂപ വരെയും നിരക്കുകളിൽ വരുന്നുണ്ട്.


49-ലധികം ആഭ്യന്തര സർവ്വീസുകളിലാണ് എയർ ഇന്ത്യ ടിക്കറ്റ് കിഴിവുകൾ പറയുന്നത്. ആഭ്യന്തര നെറ്റ്‌വർക്കിലെ കിഴിവുകൾ ഇവയാണ്


നിരക്കുകൾ ഇപ്രകാരം


ഡൽഹി മുതൽ മുംബൈ വരെ - 5,075 രൂപ
ചെന്നൈ മുതൽ ഡൽഹി വരെ - 5,895 രൂപ
ബെംഗളൂരു-മുംബൈ - 2,319 രൂപ
ഡൽഹി-ഉദയ്പൂർ - 3,680 രൂപ
ഡൽഹി-ഗോവ - 5,656 രൂപ
ഡൽഹി-പോർട്ട് ബ്ലെയർ- 
ഡൽഹി മുതൽ ശ്രീനഗർ വരെ - 3,730 രൂപ
അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് - 1,806 രൂപ
ഗോവ മുതൽ മുംബൈ വരെ - 2,830 രൂപ
ദിമാപൂർ മുതൽ ഗുവാഹത്തി വരെ - 1,783 രൂപ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.