New Delhi: രാജ്യ തലസ്ഥാനത്ത് വായുവിന്‍റെ  ഗുണനിലവാരത്തെ വെല്ലുവിളിക്കുന്ന ദിനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ചിന്‍റെ (System of Air Quality and Weather Forecasting And Research - SAFAR) ഏറ്റവും പുതിയ റിപ്പോർട്ട് നഗരത്തിലെ വായുവിന്‍റെ  ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തന്നെ തുടരുന്നുവെന്ന് സ്ഥിരീകരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Career Growth: കരിയറില്‍ തടസം, പുരോഗതിയുടെ പാതകള്‍ തുറക്കാന്‍ ഇതാ വഴികള്‍  


ഡല്‍ഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (Air Quality Index (AQI) 303 ആണ്. ഡൽഹിയിലുടനീളം വായുവിന്‍റെ ഗുണനിലവാരം ഏകദേശം ഒരേ അവസ്ഥയില്‍ തുടരുകയാണ്. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും അവസ്ഥ അത്ര മെച്ചമല്ല. നോയിഡയിൽ AQI 308 (വളരെ മോശം - very poor) രേഖപ്പെടുത്തുമ്പോൾ, ഗുരുഗ്രാം 249 (മോശം - Poor) ആയി തുടരുന്നു. ഡല്‍ഹിയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വായുവിന്‍റെ ഏറ്റവും മോശം ഗുണനിലവാരം പൊതുജനങ്ങളിലും അധികാരികളിലും ഒരുപോലെ ആശങ്ക ഉയർത്തിയിട്ടുണ്ട്.


Also Read:  Jio Prepaid Plan: ജിയോയുടെ അടിപൊളി പ്ലാന്‍!! അൺലിമിറ്റഡ് കോളിംഗിനൊപ്പം OTT സബ്‌സ്‌ക്രിപ്‌ഷൻ ഫ്രീ 
 
ഉത്തരേന്ത്യയിലെ ഏറ്റവും പ്രധാന ഉത്സവമായ ദീപാവലി അടുത്ത് വരുന്ന സാഹചര്യത്തിലും അയല്‍സംസ്ഥാനങ്ങളില്‍ വിളവെടുപ്പിനു ശേഷം കൃഷിയിടത്തില്‍ കറ്റ കത്തിയ്ക്കുന്ന നടപടി തുടരുന്ന  സാഹചര്യത്തിലും നഗരത്തിലെ വായു ഗുണനിലവാര പ്രശ്‌നങ്ങൾ നേരിടുന്നതിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ള പ്രാധാന്യം  ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്  ഊന്നിപ്പറഞ്ഞു.  


വായുവിന്‍റെ ഗുണനിലവാരം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ (GRAP) രണ്ടാം ഘട്ടം ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. കൂടാതെ, ഡൽഹിയിലെ മലിനീകരണ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വൈക്കോൽ കത്തിക്കുന്നത് പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അയൽ സംസ്ഥാനങ്ങളുമായി സഹകരിക്കേണ്ടതിന്‍റെ ആവശ്യകതയും റായ് എടുത്തുപറഞ്ഞു. അതുകൂടാതെ, പ്രദേശത്ത് അധിക മലിനീകരണ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തുകയും  നടപടി സ്വീകരിയ്ക്കുകയും ചെയ്‌തതായി പരിസ്ഥിതി മന്ത്രി പറഞ്ഞു. കൂടാതെ, ഇത്തരം മലിനീകരണ സ്രോതസുകള്‍ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
പ്രദേശത്തെ വായു മലിനീകരണം നിയന്ത്രിക്കുന്നതിന്‌ കർശനമായ നടപടികൾ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്‌.  കൽക്കരി, വിറക് അടുപ്പ് എന്നിവയുടെ നിരോധനം, സിഎൻജി, ഇലക്ട്രിക് ബസുകളുടെ വര്‍ദ്ധിച്ച ഉപയോഗം, പതിവ് റോഡ് വൃത്തിയാക്കൽ, തിരക്ക് തടയുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനുമുള്ള ഗതാഗത നിയന്ത്രണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 
ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയില്‍ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും മോശമാകുന്ന സാഹചര്യമാണ് മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി വലിയ തോതില്‍ പടക്കം പൊട്ടിയ്ക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിയ്ക്കുന്നത്‌. അതിനാല്‍ തന്നെ ദീപാവലിയ്ക്ക് മാസങ്ങള്‍ മുന്‍പ് തന്നെ തലസ്ഥാനത്ത് പടക്കങ്ങള്‍ നിരോധിച്ചിരിയ്ക്കുകയാണ്... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.