Delhi Air Quality| കാറ്റിൻറെ വേഗത കൂടി, ഡൽഹിയിൽ വായു മെച്ചപ്പെടുന്നു
വായു ഗുണനിലവാര ഇൻഡക്സ് പ്രകാരം 0 മുതൽ 50 വരെയാണ് വായുവിൻറെ മികച്ച നിലവാരമായി സൂചിപ്പിക്കുന്നത്
ന്യൂഡൽഹി: കാറ്റിൻറെ വേഗത കൂടിയതോടെ ഡൽഹിയിൽ വായു നിലവാരം മെച്ചപ്പെടുന്നു. ദീപാവലിക്ക് പിന്നാലെ ഉയർന്ന പുക മഞ്ഞ് ചെറിയ തോതിൽ കുറയുന്നതായാണ് മലീനീകരണ നിയന്ത്രണ ബോർഡിൻറെ ക്വാളിറ്റി ഇൻഡക്സ് സൂചിപ്പിക്കുന്നത്.
സെൻട്രൽ പൊലൂഷൻ ബോർഡിൻറെ ആപ്പ് പ്രകാരം നഗരത്തിൽ വായു നിലവാര ഇൻഡക്സ് 449-ലാണ് നിൽക്കുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണിവരെയുള്ള കണക്കാണിത്. ഇന്നലെ ഇത് 462 ആയിരുന്നു. കാറ്റ് വീശുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
വായു ഗുണനിലവാര ഇൻഡക്സ് പ്രകാരം 0 മുതൽ 50 വരെയാണ് വായുവിൻറെ മികച്ച നിലവാരമായി സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ ദീപാവലി ആഘോഷങ്ങളാണ് രാജ്യ തലസ്ഥാനത്തെ വായുവിനെ മലിനപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചത്.
ALSO READ : Lock down: ഡല്‍ഹിയില്‍ വായുമലിനീകരണ൦ കുറയുന്നു
കഴിഞ്ഞ അഞ്ച് വർഷമായി ഡൽഹിയിലെ വായു നിലവാരം ഏറ്റവും മോശപ്പെട്ട അവസ്ഥയിലായിരുന്നു. മേഘാവൃതമായ അന്തരീഷമാണ് നിലവിൽ രാജ്യതലസ്ഥാനത്ത്. ഇന്നത്തെ പ്രഭാത താപനില 14 ഡിഗ്രി സെൽഷ്യസായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...