ഡൽഹി: ദീപാവലി ആഘോഷം കഴിഞ്ഞതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും അന്തരീക്ഷം അതീവ ഗുരുതരാവസ്ഥയിൽ. ഡൽഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചികയിൽ (Air quality index) വലിയ വർദ്ധനമാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജഹാംഗീർപുരി, ആർകെ പുരം, ഓഖ്‌ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാർ, വസീർപൂർ, ബവാന, രോഹിണി എന്നിവിടങ്ങളിൽ എക്യുഐ വർദ്ധിച്ചതായിട്ടാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഡൽഹിയിൽ മെട്രോ ട്രെയിനിന് മുന്‍പിൽ ചാടി യുവതി ജീവനൊടുക്കി


ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എക്യുഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തിയത്. ദീപാവലി ദിനം ഡൽഹിയിൽ തെളിഞ്ഞ ആകാശമായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ശ്വസിക്കുവാനും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്നാൽ രാത്രിയായതോടെ അന്തരീക്ഷം അതീവ  മോശമാകുകയായിരുന്നു. ചൂട് കുറഞ്ഞതോടെ അന്തരീക്ഷ മലിനീകരണത്തോത് വർദ്ധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 


Also Read: നവംബറിൽ ഇരട്ട രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!


ഇത്തവണ കർശന നിരോധനങ്ങളോടെയാണ് ഡൽഹിയിൽ ദീപാവലി ആഘോഷിച്ചത്. പടക്കങ്ങൾ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും എന്തിനേറെ വിൽക്കുന്നതിനുവരെ നിരോധനം ഏർപ്പെടുത്തിയിരുന്നു.അതേസമയം ഡൽഹിയിലെ പല ഭാഗങ്ങളിലും ദീപാവലി ദിനത്തിൽ നല്ല രീതിയിൽ പടക്കം പൊട്ടിക്കുകയുണ്ടായി. ഇതോടെ ഡൽഹിയിലെ വായു മലിനീകരണം വർദ്ധിക്കുമെന്ന ആശങ്കയും ഉടലെടുത്തിരുന്നു.  ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകൾ പ്രകാരം 2022 മുതൽ 2016 വരെ യഥാക്രമം 312, 382, 414, 337, 281, 319, 431 എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ എക്യുഐ. ഈ വർഷം ദീപാവലിക്ക് തൊട്ടുമുമ്പ് ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ പുരോഗതിയുണ്ടായിരുന്നു. വ്യാഴാഴ്‌ച ദിവസം ശരാശരി എക്യുഐ 437 ആയിരുന്നു. ശേഷം വെള്ളിയാഴ്ച ഇടിയോടുകൂടിയ മഴയുണ്ടായിരുന്നു. 


Also Read: ഒരു മാസത്തേക്ക് ഈ രാശിക്കാർ മിന്നിത്തിളങ്ങും, സൂര്യ കൃപയാൽ ലഭിക്കും പദവിയും ആദരവും!


ഒക്‌ടോബർ 28 മുതൽ രണ്ടാഴ്ചക്കാലം ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം വളരെ മോശമായിരുന്നു. ഈ കാലയളവിൽ രാജ്യ തലസ്ഥാനം പുകമഞ്ഞിൽ അകപ്പെട്ട പ്രതീതിയായിരുന്നു. അതേസമയം ദീപാവലിക്ക് മുൻപ് ചെറിയ രീതിയിലുള്ള മഴയും മറ്റു അനുകൂല കാലാവസ്ഥകളും കാരണം വായുവിൻ്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി ഉണ്ടായതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പഞ്ചാബും ഹരിയാനയും ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മഴയുണ്ടായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.