കവരത്തി: ഐഷ സുൽത്താന (Aisha Sulthana) രാജ്യദ്രോഹക്കേസിൽ കവരത്തി പൊലീസ് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകനൊപ്പമാണ് ഐഷ ചോദ്യം ചെയ്യലിന് ഹാജരായത്. ചാനൽ ചർച്ചക്കിടെ ബയോ വെപ്പൺ പരാമർശം നടത്തിയതിന് എതിരെയായിരുന്നു ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് (Police Case) എടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ നൽകിയ പരാതിയിലാണ് ഐഷക്കെതിരെ കേസ് എടുത്തത്. ജൂൺ ഇരുപതിനകം പൊലീസിന് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കേരള ഹൈക്കോടതി (Kerala High Court) ഐഷ സുൽത്താനയ്ക്ക് നിർദേശം നൽകിയിരുന്നു. അറസ്റ്റ് ഉണ്ടാകുകയാണെങ്കിൽ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.


ALSO READ: Aisha Sulthana ചോദ്യം ചെയ്യലിന് ഹാജരാകണം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്നും ഹൈക്കോടതി ഉത്തരവ്


ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഐഷ സുൽത്താന ഇന്നലെ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകവേ വ്യക്തമാക്കിയിരുന്നു. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഐഷ സുൽത്താന വ്യക്തമാക്കി.


അതിനിടയിൽ ടെലിവിഷന്‍ ചര്‍ച്ചയിലെ തന്റെ പരാമര്‍ശം ബോധപൂര്‍വമായിരുന്നില്ലെന്നും താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഐഷ സുൽത്താന നേരത്തെ പറഞ്ഞിരുന്നു. ലക്ഷദ്വീപിലെ സ്കൂൾ കുട്ടികൾക്ക് പോലും വിഘടന ചിന്തകൾ ഉണ്ടാകുന്ന പരാമർശമാണ് ഐഷ നടത്തിയതെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഐഷ പറഞ്ഞതിന്റെ ഫലമായി സംഘർഷം ഉണ്ടായാലും ഇല്ലെങ്കിലും രാജ്യദ്രോഹ കുറ്റം നിലനിൽക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.


ALSO READ: Lakshadweep: ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു


ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ (Lakshadweep Administrator) പ്രഫുൽ കോഡ പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി ഐഷ സുൽത്താനക്കെതിരെ പരാതി നൽകിയത്. ബയോവെപ്പൺ എന്ന വാക്ക് പ്രയോ​ഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും അയാളും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെയാണ് തനിക്ക് തോന്നിയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.


അ‍ഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ചതിനുള്ള ശിക്ഷയാണ് രാജ്യദ്രോഹക്കേസ്. പ്രഫുൽ പട്ടേലിന്റെ നയങ്ങളെയാണ് ജൈവായുധം എന്ന് വിശേഷിപ്പിച്ചത്. രാജ്യത്തിനെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോൗ പരാമർശം ഉണ്ടായിട്ടില്ല. ചാനൽ ചർച്ചയിൽ, മലയാളം ശരിക്ക് സംസാരിക്കാൻ അറിയാത്ത തനിക്ക് ചെറിയൊരു നാക്കുപിഴ മാത്രമാണ് ഉണ്ടായത്. തിരിച്ചറിഞ്ഞ ഉടൻ വീഡിയോയും കുറിപ്പും പുറത്തിറക്കുകയും പരാമർശം തിരുത്തുകയും ചെയ്തിരുന്നുവെന്ന് ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.