Ajit Pawar Big Revelation: രാഷ്ട്രീയത്തില്‍ സ്ഥിരമായ  ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് മുതിര്‍ന്ന NCP നേതാവും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ അജിത്‌ പവാര്‍.  NCP-യെ  പിളര്‍ത്തി BJP ശിവസേന സര്‍ക്കാരുമായി സഖ്യം ചേര്‍ന്ന് അധികാരത്തില്‍ പങ്കാളിയായ ശേഷം ആദ്യമായാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിയ്ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Shobha Yatra at Nuh Update: സർവജാതി ഹിന്ദു മഹാപഞ്ചായത്ത് ശോഭായാത്ര, കനത്ത സുരക്ഷയില്‍ ഹരിയാന


രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രി അജിത് പവാർ  ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബിജെപി - ശിവസേന സഖ്യ സർക്കാരിൽ തന്‍റെ വിഭാഗം ചേർന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. ഞായറാഴ്ച ബീഡിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് അജിത്‌ പവാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.


Also Read:  Sawan Last Monday: ശ്രാവണമാസത്തിലെ അവസാനത്തെ തിങ്കളാഴ്ച, ഈ രാശിക്കാര്‍ക്ക് ശുഭദിനം; സമ്പത്ത് പുരോഗതി ഉറപ്പ്


ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബിജെപി - ശിവസേന സഖ്യ സർക്കാരിൽ ചേര്‍ന്നത്‌ എന്നദ്ദേഹം ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസനത്തിന് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല, സ്ഥിരം മിത്രങ്ങളുമില്ല, മഹാരാഷ്ട്രയിലെ എല്ലാവരോടും ഒരു കാര്യം ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ ബിജെപി ശിവസേന സഖ്യത്തിലാണെങ്കിലും, എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. അജിത്ജ് പവാര്‍ പറഞ്ഞു.  


NCP എപ്പോഴും കര്‍ഷകര്‍ക്ക് വേണ്ടി പ്രവർത്തിക്കും. വയലിൽ വെള്ളമില്ലാതെ കൃഷി നടക്കില്ല. സംസ്ഥാനത്തെ ജലവിഭവ വകുപ്പായിരുന്നപ്പോൾ താൻ കര്‍ഷകര്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍  ചെയ്തിട്ടുണ്ട്, അത് തുടരുമെന്നും അജിത്‌ പവാര്‍ വ്യക്തമാക്കി.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.