Akhilesh Yadav: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് അഖിലേഷ് യാദവ്
പൂർണമായും പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം അഖിലേഷ് എടുത്തത് എന്നാണ് സൂചന.
ലഖ്‌നൗ: 2022ൽ നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പില്‍ (UP Assembly Election) മത്സരിക്കാനില്ലെന്ന് മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി (Samajvadi Party) അധ്യക്ഷനുമായ അഖിലേഷ് യാദവ് (Akhilesh Yadav). തെരഞ്ഞെടുപ്പില്‍ എസ്.പി.യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായിരിക്കും അഖിലേഷ് എന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായാണ് തീരുമാനം എന്നാണ് സൂചന. 2012ൽ തന്റെ മുപ്പത്തിയെട്ടാം വയസ്സിലാണ് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി അഖിലേഷ് ചുമതലയേറ്റത്. നിലവില്‍ അസംഗഢില്‍ നിന്നുള്ള ലോക്സഭാംഗമാണ്.
നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് ആകെ പ്രചാരണത്തെ ബാധിക്കുമെന്ന സാഹചര്യം ഒഴിവാക്കുകയാണ് എസ്.പിയുടെ ലക്ഷ്യം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് വിജയം നേടാനായാല്‍ ഉപരിസഭയുള്ള ഉത്തര്‍പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായോ ഉപതെരഞ്ഞെടുപ്പിലൂടെയോ നിയമസഭാ അംഗമായോ അഖിലേഷിന് മുഖ്യമന്ത്രിയാകാനാകും.
Also Read: UP Election: മൃഗീയ ഭൂരിപക്ഷത്തിലൂടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ്
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക് ദളുമായി (ആർ.എൽ.ഡി) സഖ്യത്തിലേർപ്പെടുമെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രാദേശിക പാർട്ടികളെ ഒപ്പംകൂട്ടുന്ന തിരക്കിലാണ് എസ്.പി. ഇതിന്‍റെ ഭാഗമായി ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി ധാരണയിലെത്തിയിരുന്നു.
Also Read: LPG Price Hike: ദീപാവലിക്കിടയിൽ ഇരുട്ടടി; എൽപിജി ഗ്യാസ് സിലിണ്ടറിൽ വൻ വർധനവ്
പാർട്ടികൾക്കുള്ളിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ അടുത്തിടെ ആറ് വിമത ബി.എസ്.പി എം.എൽ.എമാരും ഒരു ബി.ജെ.പി എം.എൽ.എയും സമാജ്‍വാദി പാർട്ടിയിൽ ചേർന്നിരുന്നു. ലഖ്നോവിൽ നടന്ന പരിപാടിക്കിടെയാണ് ഏഴുപേരും എസ്.പിയിൽ ചേർന്നത്. ബി.എസ്.പിയിലെ ആറ് വിമത എം.എൽ.എമാരെയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. എസ്.പി അധ്യക്ഷന്‍റെ സാന്നിധ്യത്തിലായിരുന്നു ഏഴുപേരുടെയും പാർട്ടി പ്രവേശനം.
അതേസമയം അഖിലേഷിന്‍റെ (Akhilesh Yadav) ജിന്നാ (Jinnah) പരാമർശത്തില്‍ വിമർശനം ശക്തമാക്കുകയാണ് യോഗി ആദിത്യനാഥും (Yogi Adityanath) ബിജെപിയും (BJP). മഹാത്മഗാന്ധിയും (Mahatma Gandhi) പട്ടേലും ജിന്നയും സ്വാതന്ത്രത്തിനായി പോരാടിവരാണെന്ന പരാമർശം അപമാനകരമാണെന്ന് യോഗി ആദിത്യനാഥ് വിമർശിച്ചു. ജിന്നയെ പട്ടേലുമായി താരതമ്യം ചെയ്തതത് അംഗീകരിക്കാനാകില്ല. താലിബാൻ (Taliban) മാനസികവാസ്ഥയാണ് ഇത് എന്നും അഖിലേഷിനെ വിമർശിച്ചു കൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...