രാജ്യത്തിന്‍റെ പുരോഗതിക്കായുള്ള മോദിയുടെ അധ്വാനത്തെ അംഗീകരിക്കുന്നു- അക്ഷയ് കുമാര്‍
ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ലോക നേതാക്കളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനമറിയിച്ച് ബോളിവുഡ് ചലച്ചിത്ര താരം അക്ഷയ് കുമാര്‍.
'ചരിത്ര വിജയം നേടിയ മോദിജിയ്ക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍' എന്നായിരുന്നു അക്ഷയ് കുമാറിന്‍റെ ട്വീറ്റ്.
കൂടാതെ, രാജ്യത്തിന്‍റെ പുരോഗതിക്കായുള്ള താങ്കളുടെ അധ്വാനത്തെ അംഗീകരിക്കുന്നുവെന്നും രണ്ടാമത്തെ സര്‍ക്കാര്‍ വിജയകരമാകാന്‍ ആശംസകള്‍ നേരുന്നുവെന്നും അക്ഷയ് കുമാർ കുറിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാത്തത് വലിയ വിമര്‍ശനങ്ങൾക്ക് കാരണമായിരുന്നു. എന്നാല്‍, കനേഡിയൻ പൗരത്വമുള്ള തനിക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് അക്ഷയ് കുമാർ വ്യക്തമാക്കുകയായിരുന്നു.
ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ലോക നേതാക്കളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുഡിന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, വിയറ്റ്നാം പ്രധാനമന്ത്രി ഗുയെന്‍ സുവാന്‍ ഫൂ, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ്, മാലീദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മൊഹമ്മദ് സൊലിഹ്, ചൈന പ്രസിഡന്‍റ് സി ജിന്‍പിംഗ്, അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘനി തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു.
കൂടാതെ, ചലച്ചിത്ര താരങ്ങളായ രജനികാന്ത്, ശരത് കുമാര്‍, പരേഷ് റാവല്‍, റിതേഷ് ദേശ്മുഖ്, അനുപം ഖേര്‍ എന്നിവരും അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു.
ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി ജയം ഉറപ്പാക്കിയത്. 542 ലോക്സഭ സീറ്റിൽ 300ലധികം സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം നേടിയത്.