Railway Rules : യാത്രക്കാർക്കുള്ള റെയിൽവേ നിയമങ്ങളിൽ മാറ്റം; അറിയേണ്ടതെല്ലാം
Railway Rules : പുതിയ നിയമം അനുസരിച്ച് യാത്ര ചെയ്യുമ്പോൾ ഉച്ചത്തിൽ സംസാരിക്കാനും, മറ്റ് യാത്രക്കാരെ ശല്യപ്പെടുത്താനും പാടില്ല.
യാത്ര ചെയ്യാൻ താൽപര്യമുള്ളവരും, ദിവസവും ജോലിക്കും, വിദ്യാഭ്യാസത്തിനുമായി യാത്ര ചെയ്യേണ്ടി വരുന്നവരും ഒക്കെ പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ദീർഘദൂര യാത്രയാണെങ്കിലും, ഹ്രസ്വ ദൂര യാത്രയാണെങ്കിലും സുരക്ഷിതമാണെന്നുള്ളതും യാത്ര ചിലവ് കുറവാണെന്നുള്ളതുമാണ് ട്രെയിൻ യാത്രയുടെ സ്വീകാര്യത വർധിപ്പിക്കുന്നത്. എന്നാൽ യാത്രക്കാർക്കുള്ള നിയമങ്ങളിൽ നിരന്തരമായി മാറ്റങ്ങൾ കൊണ്ട് വരാറുണ്ട്.
പുതുതായി വരുന്ന നിയമങ്ങൾ നിങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്തില്ലെങ്കിൽ പലപ്പോഴും ഫൈൻ അടക്കേണ്ട സാഹചര്യവും ഉണ്ടാകും. എന്നാൽ യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തിയാണ് റയിൽവേ ഉദ്യോഗസ്ഥർ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വരുന്നത്. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടില്ലെങ്കിലും പുതിയ നിയമങ്ങളുമായി എത്തിയിരിക്കുകയാണ് റെയിൽവേ.
യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമങ്ങൾ കൊണ്ട് വന്നിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് യാത്ര ചെയ്യുമ്പോൾ ഉച്ചത്തിൽ സംസാരിക്കാനും, മറ്റ് യാത്രക്കാരെ ശല്യപ്പെടുത്താനും പാടില്ല. ഫോണുകളിൽ ഉറക്കെ പാട്ട് വെക്കാനോ, സിനിമ കാണനോ പാടില്ല. പകരം നിങ്ങൾക്ക് ഹെഡ് ഫോണുകൾ ഉപയോഗിക്കാം.
നിങ്ങളെ ആരെങ്കിലും ശല്യപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്കും പരാതി നൽകാം. അവർക്കെതിരെ നടപടി സ്വീകരിക്കും. യാത്രക്കാരുടെ ഉറക്കം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് പുതിയ നിയമങ്ങൾ. കൂടാതെ കൂട്ടം കൂടിയിരുന്ന് വർത്തമാനം പറയുന്നതും, ഉറക്കെ ചിരിക്കുന്നതും, കളിയാക്കുന്നത്തിനും ഒക്കെ എതിരെ നിങ്ങൾക്ക് ഇനി പരാതി നൽകാം. റയിൽവെ ഉടൻ തന്നെ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...