ന്യൂഡൽഹി: നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ  പേരിൽ   ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന പത്ത് യുവാക്കളെ മോചിപ്പിച്ചു.തക്കതായ തെളിവില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് പത്ത് പേരെ വെറുതെ വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റിന്റെ സ്പെഷ്യൽ സെൽ മെയ്‌ മൂന്നിനാണ് ഡൽഹി,യു.പി എന്നിവിടങ്ങളിൽ പാതിരാത്രിയിൽ റെയ്ഡ് നടത്തി 13 യുവാക്കളെ പിടികൂടിയത്. ഇവരിൽ സാജിദ്,സമീർ അഹമദ് ,ശാക്കിർ അൻസാരി എന്നിവരെ അറസ്റ്റ് ചെയ്തപ്പോൾ ബാക്കിയുള്ള പത്ത് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വെക്കുകയായിരുന്നു.


കസ്റ്റടിയിൽ എടുത്തിരുന്ന പത്തു യുവാക്കളിൽ നാല് പേരെ ശനിയാഴ്ച വെറുതെ വിട്ടിരുന്നു.പുറത്ത് വിട്ട നാല് പേരെയും "തീവ്രവാദ ചിന്തകളിൽ നിന്ന് മോചിപ്പിക്കാൻ" മന:ശാസ്ത്രജ്ഞനുമായി  പ്രത്യേക കൂടികാഴ്ച ഡൽഹി പോലീസ് ഏർപ്പെടുത്തിയിരുന്നു. ഇന്ന് മോചിപ്പിക്കപ്പെട്ട ആറ് യുവാക്കളുടെയും മാതാപിതാക്കളോട് ഇനി മുതൽ ഇവർ നേർമാർഗത്തിൽ നടന്നു കൊള്ളാം എന്ന ഉറപ്പ് കൊടുക്കണം എന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.