മുംബൈ: ഇന്ത്യ ചൈന അതിര്‍ത്തിയില്‍,  ഗൽവൻ വാലിയിൽ നടന്ന  ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച്  ശിവസേന മുഖപത്രം....


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഇന്ത്യയോട് ഏറ്റവും അടുത്ത രാജ്യങ്ങള്‍ ആക്രമം അഴിച്ചുവിടുകയാണ്  എന്നാണ്  മുഖപത്രം സാമനയിലൂടെ ശിവസേന വിമര്‍ശിച്ചത്.  
 
തന്‍റെ  നേതൃത്വത്തിൽ രാജ്യം ശക്തമായി എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നുവെങ്കിലും അടുത്ത അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ചൈന, നേപ്പാൾ എന്നിവയെല്ലാം ഇന്ത്യയെ ആക്രമിച്ചു. അതിർത്തി സംസ്ഥാനങ്ങളുമായി നല്ല ബന്ധം പങ്കിടാന്‍  മോദി സർക്കാരിന് കഴിഞ്ഞില്ല എന്നും ശിവസേന കുറ്റപ്പെടുത്തി.


കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ LACക്ക് സമീപം ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള അക്രമാസക്തമായ നിലപാട് സംബന്ധിച്ച്  കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും  ശിവസേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ഗൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട വസ്തുതകൾ ജനങ്ങളുമായി പങ്കിടാൻ പ്രധാനമന്ത്രി മുന്നോട്ട് വരാത്തത് ഞെട്ടിപ്പിക്കുന്നതാണ് എന്നും ശിവസേന  ചൂണ്ടിക്കാട്ടി.


അതേസമയം,  ഇന്ത്യ ഒറ്റക്കെട്ടായി നരേന്ദ്രമോദിയോടൊപ്പമാണ്, ചൈനക്ക് ഉചിതമായ മറുപടി നല്‍കുന്നതിന്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടെ പാർട്ടി ഭേദമില്ലാതെ ഇന്ത്യയിലെ ജനങ്ങൾ മുഴുവനുമുണ്ടാകുമെന്ന് ശിവസേനയുടെ മുതിർന്ന നേതാവായ സഞ്ജയ്   റൗത്  പറഞ്ഞു.
 എന്നാല്‍ കഴിഞ്ഞ 45 വർഷത്തിനിടയിൽ ആദ്യമായാണ് അതിർത്തിയിൽ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുന്നത്. അതിന് പിന്നില്‍  എന്താണ് പ്രധാന വസ്തുതയെന്ന്  പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.