Special Session of Parliament: പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബർ 17ന് സർവകക്ഷി യോഗം
Special Session of Parliament: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ തീരുമാനങ്ങളുമായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ്.
New Delhi: പാർലമെന്‍റിന്‍റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബർ 17ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചു. വൈകിട്ട് നാലരയോടെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
"ഈ മാസം 18 മുതൽ 22 വര നടക്കുന്ന പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി, 17 ന് വൈകുന്നേരം 4.30 ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതിനുള്ള ക്ഷണം ബന്ധപ്പെട്ട നേതാക്കൾക്ക് ഇമെയിൽ വഴി അയച്ചിട്ടുണ്ട്", പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്‌സിൽ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാൻ എല്ലാ കക്ഷികൾക്കും കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ 5 ദിവസത്തെ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചിരിയ്ക്കുകയാണ്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് ഈ പ്രത്യേക സമ്മേളനം നടക്കുക. പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട എന്താണ് എന്ന് ഇതുവരെ ഒരു സൂചനയും പുറത്ത് വന്നിട്ടില്ല.
എന്നാല്‍, പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ ഇത്തവണ സമ്മേളനം നടക്കും എന്നാണ് റിപ്പോര്‍ട്ട്. അതായത്, വിനായക ചതുർത്ഥി ദിനത്തിൽ പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം നടക്കും. സെപ്റ്റംബര്‍ 18 ന് പഴയ പാർലമെന്‍റ് മന്ദിരത്തില്‍ പ്രത്യേക സമ്മേളനം നടക്കും. ശേഷം 19 ന് വിനായക ചതുർത്ഥി ദിനം മുതല്‍ പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം നടക്കും. പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ സമ്മേളനം ആരംഭിക്കാന്‍ വിനായക ചതുർത്ഥി ദിനമാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
പല പ്രധാനപ്പെട്ട ബില്ലുകളും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാം. അതില്‍ സർക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിൽ അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ തീരുമാനങ്ങളുമായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...