ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും 
വ്യക്തികള്‍ക്കും ആശ്വാസം പകരുന്ന നടപടി കൈക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് ലക്ഷം രൂപവരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.ഇതിന്‍റെ പ്രയോജനം 14 ലക്ഷം നികുതിദായകര്‍ക്ക് ലഭിക്കും. 


ഇതിന് പുറമേ കെട്ടിക്കിടക്കുന്ന ജിഎസ്ടി,കസ്റ്റം റീഫണ്ടുകള്‍ എന്നിവ കൊടുത്ത് തീര്‍ക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.ഇതില്‍ സൂക്ഷ്മ,ചെറുകിട,ഇടത്തരം 
വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടും.18,000 കോടി രൂപയുടെ റീഫണ്ട്‌ നടത്തുന്നതിനാണ് ധന മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്.അതിനിടെ ലോക്ക് ഡൌണ്‍ 
നീട്ടുന്ന സാഹചര്യമുണ്ടയാല്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ധനകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്.ഇത് സംബന്ധിച്ച ഔദ്യോഗിക 
തീരുമാനം സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും.