Gujarat Polls 2022: കോൺഗ്രസ് പാര്‍ട്ടിയുടെ അന്ത്യത്തോടെ ഗുജറാത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയ്ക്കിടെ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺഗ്രസ് പാര്‍ട്ടിയെ ഗുജറാത്തിൽ നിന്ന് തുടച്ചു നീക്കേണ്ട സമയമായി, അങ്ങനെ സംഭവിച്ചാൽ ഗുജറാത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകും. ഗുജറാത്തിനെ കോൺഗ്രസിൽ നിന്ന് മോചിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിന്‍റെ പ്രചാരണ അവസാന ദിനത്തിലാണ് യോഗി ആദിത്യനാഥിന്‍റെ ഈ പ്രസ്താവന. ആനന്ദ് ജില്ലയിലെ ഖംഭാത് ടൗണിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


Also Read:  ബീഫ് കഴിക്കാൻ ധൈര്യമുണ്ടോ? സിദ്ദരാമയ്യയെ വെല്ലുവിളിച്ച് കർണാടക ബിജെപി മന്ത്രി


കോൺഗ്രസും ആം ആദ്മി പാർട്ടിയും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയും വികസനത്തിന് തടസവുമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കോൺഗ്രസ് പാർട്ടി പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോൾ അത് ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. 'കോൺഗ്രസ് മുക്ത' ഗുജറാത്ത് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും,  യോഗി പറഞ്ഞു. 


Also Read:  Mustard Seeds For Premature Greying: നരച്ച മുടി കറുപ്പിക്കാം, ഈ ഐഡിയ പ്രയോഗിച്ചു നോക്കൂ


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ജനങ്ങൾ കോൺഗ്രസിന് രണ്ട് സീറ്റ് മാത്രമാണ് നൽകിയത്. ആം ആദ്മി പാര്‍ട്ടിയെ അക്കൗണ്ട് തുറക്കാൻ പോലും അനുവദിച്ചില്ല. അതിന് കാരണം ഈ രണ്ട് പാർട്ടികളും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വികസനത്തിന് തടസമാണെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്, യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗുജറാത്തിൽ സോമനാഥ ക്ഷേത്രം നിർമ്മിക്കുന്നതിനും സമീപകാലത്ത് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനും കോൺഗ്രസ് തടസ്സം നിൽക്കുന്നതായി അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ ഭരണകാലത്ത് ഇന്ന്, ഗുജറാത്ത് കർഫ്യൂവിൽ നിന്നും കലാപങ്ങളിൽ നിന്നും മുക്തമാണ്, അദ്ദേഹം അവകാശപ്പെട്ടു.


സംസ്ഥാന നിയമസഭയിലെ ആകെയുള്ള 182 സീറ്റുകളിൽ 89 ലേയ്ക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 1 ന് നടന്നിരുന്നു. ബാക്കിയുള്ള 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ 5 ന് നടക്കും.  രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ അവസനിച്ചു. ഒരു ദിവസത്തെ നിശബ്ദ പ്രചരണത്തിന് ശേഷം 5 ന് വോട്ടെടുപ്പ് നടക്കും,  ഡിസംബർ 8 ന്  വോട്ടെണ്ണൽ നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക