ന്യൂഡൽഹി: ജനറൽ വിപിൻ റാവത്തിന് ശേഷം പുതിയ ചീഫ് ഓഫ്‌ ഡിഫൻസ് സ്റ്റാഫായി റിട്ടയർഡ് ജനറൽ അനിൽ ചൗഹാനെ കേന്ദ്ര സർക്കാർ നിയമിച്ചിരിക്കുകയാണ്. മൂന്ന് സേനകൾക്കുമായുള്ള തലവനായാണ് സിഡിഎസ് ജോലി ചെയ്യുക.  1981-ൽ സൈന്യത്തിലെത്തിയ അനിൽ ചൗഹാൻ  കൊൽക്കത്ത കേന്ദ്രീയ വിദ്യാലയ,നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിറ്ററി അക്കാദമി എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

 

1981-ൽ ഗൂർഖ റൈഫിൾസിൽ സെക്കൻറ് ലെഫ്റ്റനൻറ് ആയായിരുന്നു അദ്ദേഹത്തിൻറെ തുടക്കം. സൈന്യത്തിൻറെ  ഈസ്റ്റേൺ കമാൻഡിൻറെ ജനറൽ ഓഫീസർ ഇൻ കമാണ്ടിങ്ങ്, ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ),III കോർപ്സ് കമാൻഡർ, എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

 

പരം വിശിഷ്ട സേവാ മെഡൽ,ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ,സേന മെഡൽ വിശിഷ്ട സേവാ മെഡൽ,സമന്യ സേവാ മെഡൽ,പ്രത്യേക സേവന മെഡൽ,ഓപ്പറേഷൻ പരാക്രം മെഡൽ,സൈനിക സേവാ മെഡൽ ഹൈ ഒാൾറ്റിറ്റ്യൂഡ് സർവ്വീസ് മെഡൽ എന്നീങ്ങനെ നിരവധി മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

 

ജമ്മു കശ്മീരിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും നടത്തിയ ആൻറി ടെററിസ്റ്റ് ഓപ്പറേഷനുകളിൽ വലിയ പങ്ക് വഹിച്ചു.ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാനാണ്, കൂടാതെ രാഷ്ട്രീയ നേതൃത്വത്തിന് നിഷ്പക്ഷമായ ഉപദേശം നൽകുന്നതിനൊപ്പം പ്രതിരോധ മന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവും ആയിരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.