വാരാണസി: ഫീസടയ്ക്കാൻ (Admission Fee) കഴിയാത്തതിനാൽ ഐഐടി (IIT) വാരാണസിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിനിക്ക് സഹായഹസ്തവുമായി അലഹാബാദ് ഹൈക്കോടതിയും (Allahabad High Court) ജഡ്ജിയും. പഠനത്തിൽ സമർഥയായ ദളിത് വിദ്യാർഥിക്ക് പ്രവേശനം നൽകാൻ കോടതി ഉത്തരവിട്ടു. ഒപ്പം ഫീസ് അടയ്ക്കാനുള്ള 15,000 രൂപ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ദിനേശ് കുമാർ സിങ് നൽകാമെന്നും അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജെഇഇ മെയിൻ പരീക്ഷയിൽ 92.77 ശതമാനം മാർക്കാണ് പെൺകുട്ടി നേടിയത്. എസ്‌സി വിഭാഗത്തിൽ 2062–ാം റാങ്കും ഉണ്ടായിരുന്നു. ജെഇഇ അഡ്വാൻസ്ഡിൽ എസ്‌സി വിഭാഗത്തിൽ 1469–ാം റാങ്കും ഉണ്ടായിരുന്നു. പിന്നീട് ഐഐടി (ബിഎച്ച്‌യു) വാരാണാസിയിൽ മാത്തമാറ്റിക്‌സ് ആൻഡ് കമ്പ്യൂട്ടിങിന് വിദ്യാർഥിനിക്ക് സീറ്റ് ലഭിച്ചു. 


Also Read: Attappady Infant Death| അട്ടപ്പാടിയിൽ മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥനെ പുറത്താക്കും,വിശദീകരണം തേടി ആശുപത്രി മാനേജ്മെൻറ്


എന്നാൽ അച്ഛന്റെ അസുഖത്തിന് ചിലവ് നോക്കേണ്ടതിനാൽ ഫീസ് അടയ്ക്കാൻ വിദ്യാർഥിയ്ക്ക് സാധിച്ചില്ല. പ്രവേശന ഫീസായി 15,000 രൂപയായിരുന്നു അടയ്ക്കേണ്ടിയിരുന്നത്. ഇതിനെ തുടർന്ന് ഐഐടി അഡ്മിഷൻ നിഷേധിക്കുകയായിരുന്നു.


Also Read: IPL 2022 Retention : സഞ്ജു രാജസ്ഥാനിൽ തന്നെ, കെ.എൽ രാഹുൽ പഞ്ചാബ് വിട്ടു, കോലി ക്യാപ്റ്റനല്ലെങ്കിലും ആർസിബിയിൽ തുടരും, ഇങ്ങനെയാണ് നിലവിലെ എട്ട് ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക          


വിദ്യാർഥിയും അച്ഛനും പലതവണ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിക്കു സമയം നീട്ടി നൽകാൻ കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.