Varanasi: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കേണ്ട ASI സര്‍വേ സ്റ്റേ തുടരും. കേസില്‍ വാദം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ആഗസ്റ്റ്‌ 3 ന് അലഹബാദ്‌ ഹൈക്കോടതി വിധി പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gyanvapi Mosque Survey: ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേ സ്റ്റേ നീട്ടി അലഹബാദ്‌ ഹൈക്കോടതി, കേസില്‍ വാദം തുടരും  
 


ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേ സംബന്ധിച്ച കേസില്‍ വിധി പറയുന്നത് മാറ്റി വച്ചതോടെ ആഗസ്റ്റ്‌ 3 വരെ സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി.  ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോടതി ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേ സംബന്ധിച്ച കേസില്‍ വാദം കേട്ടിരുന്നു. 


Also Read:  PM KISAN 14th Installment: പിഎം-കിസാൻ 14-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തു, നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയോ? എങ്ങിനെ അറിയാം 
 


ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) സർവേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട മുസ്ലീം പക്ഷം  ചരിത്രപരമായ നിർമിതികൾ തകർന്നേക്കുമെന്ന് ഭയപ്പെടുന്നതായി കോടതിയെ അറിയിച്ചു.  ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് കോടതിയിൽ നിന്ന് ഉണ്ടായത്. കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കില്ലെന്ന എഎസ്‌ഐയുടെ ഉറപ്പ് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ കോടതി വിധിയെ എങ്ങനെ വിശ്വസിക്കുമെന്ന് കോടതി ഹർജിക്കാരോട് ചോദിച്ചു. ഗ്യാന്‍വാപി മസ്ജിദിന് കീഴിലുള്ള ക്ഷേത്രത്തെക്കുറിച്ചുള്ള സംസാരം സാങ്കൽപ്പികമാണെന്നും  ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.


1585-ൽ തോഡർമൽ രാജാവിന്‍റെ ഉത്തരവനുസരിച്ച് ഈ സ്ഥലത്ത് പണികഴിപ്പിച്ച ക്ഷേത്രം 1669-ൽ തകർത്തുവെന്നാണ് ഹിന്ദു പക്ഷം അവകാശപ്പെടുന്നത്.


കഴിഞ്ഞ 24 നായിരുന്നു വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് അനുസരിച്ച് ജ്ഞാനവാപി മസ്ജിദ് പരിസരത്ത് ASI സര്‍വേ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, സര്‍വേ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലീം പക്ഷം സുപ്രീം കോടതിയെ സമീപിച്ചതോടെ കോടതി ഇടപെടുകയും സര്‍വേ ജൂലൈ 26 വരെ സ്റ്റേ ചെയ്യുകയും മുസ്ലീം പക്ഷത്തോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.  കൂടാതെ, വിവാദ പരിസരത്ത് രണ്ടാഴ്ചത്തേക്ക് ഖനന പ്രവർത്തനങ്ങൾ നടത്തരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്ച വാദം കേള്‍ക്കാനായി എത്രയും പെട്ടെന്ന് അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാൻ മുസ്ലീം പക്ഷത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.  


കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് പരിസരം അളന്ന് തിട്ടപ്പെടുത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഗ്യാന്‍വാപി മസ്ജിദിന്‍റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന അഞ്ജുമാൻ ഇന്‍റസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്. 


കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കുന്ന സർവേ നിരോധിക്കണമെന്നായിരുന്നു മുസ്ലീം പക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍, സർവേ നിർത്തണമെന്ന മുസ്ലീം വിഭാഗത്തിന്‍റെ ആവശ്യത്തെ ഹിന്ദുപക്ഷം എതിർത്തു. സീൽ ചെയ്ത സ്ഥലം ഇപ്പോൾ നടക്കുന്ന സർവേയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് ഹിന്ദുപക്ഷം കോടതിയെ അറിയിച്ചത്. 


അതേസമയം, ASI ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സർവേ നടത്തുക,  കെട്ടിടങ്ങള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിക്കില എന്നാണ് യുപി സർക്കാരിന്‍റെ അഭിഭാഷകൻ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്.  


2022 മെയ് മാസത്തിൽ കോടതി നിർദ്ദേശിച്ച സർവേയ്ക്കിടെ പള്ളിയിലെ വുദുൽ കുളത്തിൽ കണ്ടെത്തിയ വസ്തു  ഹിന്ദു പക്ഷം "ശിവലിംഗം" എന്ന് അവകാശപ്പെടുമ്പോള്‍ ജലധാരയുടെ ഭാഗമാണ് എന്നായിരുന്നു മുസ്ലീം പക്ഷം വാദിച്ചത്.  ഈ ഭാഗത്തിന്‍റെ കാർബൺ ഡേറ്റിംഗ് മുന്‍പേ തന്നെ കോടതി സ്റ്റേ ചെയ്തിരുന്നു. 


പുരാണങ്ങളിൽ കാശി വിശ്വനാഥ്‌ ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. മത ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി  മസ്ജിദ് എന്നാണ്  ഹിന്ദു പക്ഷത്തിന്‍റെ വാദം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.