ന്യൂഡൽഹി: രജനീകാന്തിന്‍റെ രാഷ്ട്രീയ നിറം കാവിയല്ലെങ്കില്‍ മാത്രം സഖ്യത്തെക്കുറിച്ച് ചിന്തിക്കാമെന്ന് കമല്‍ഹാസന്‍. അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ നടന്ന സംവാദത്തിലാണ് കമൽഹാസൻ ഇക്കാര്യം പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രജനീകാന്തിന്‍റെ രാഷ്ട്രീയ നിറം കാവിയാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാട് ചുവപ്പല്ല. രജനീകാന്തിന്‍റെ കാഴ്ചപ്പാട് കാവിയല്ലെന്നും കരുതുന്നു. ഇനി അങ്ങനെയാണെങ്കിൽ ഞങ്ങൾ‌ തമ്മിലുള്ള രാഷ്ട്രീയ സഖ്യം ഒരിക്കലും സാധ്യമാകില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. 


തമിഴ്നാടിനെ അഴിമതിയിൽനിന്നും രക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യം. എന്‍റെ സിനിമകൾ എന്നും മറ്റു നടൻമാരിൽ നിന്നും വ്യത്യസ്ഥമായിരുന്നു. രാഷ്ട്രീയത്തിലും അങ്ങനെ തന്നെയായിരിക്കണമെന്ന് നിർബന്ധമുണ്ടെന്നും കമൽഹാസൻ പറഞ്ഞു. രാമേശ്വരത്ത് വച്ച് ഫെബ്രുവരി  21ന്  കമൽഹാസൻ  രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.