മുംബൈ: പ്രഭാത നടത്തത്തിനിടെ കാർ ഇടിച്ച് ടെക് കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ ഐടി, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ആൾട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സിഇഒ രാജലക്ഷ്മി വിജയ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30-ന് മുംബൈ വറോളി മിൽക്ക് ഡെയറിക്ക് സമീപമാണ് സംഭവം.  ഇടിയുടെ ആഘാതത്തിൽ അന്തരീഷത്തിൽ ഒരടിയോളം രാജലക്ഷ്മി തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുതരമായി പരിക്കേറ്റ രാജലക്ഷ്മിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാഷണൽ ഇൻഷുറസ് കമ്പനിയിൽ ജോലി ആരംഭിച്ച രാജലക്ഷ്മി എയർടെൽ, ടാറ്റ മോട്ടോർസ്, ഫ്ലിപ്പ്കാർട്ട്, എന്നിങ്ങനെ നിരവധി കമ്പനികളിൽ ഉയർന്ന് പദവികൾ വഹിച്ചിട്ടുണ്ട്.


അതേസമയം അപകടത്തിന് കാരണമായ വാഹനത്തിലെ ഡ്രൈവറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൻറെ സിസിടീവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാജലക്ഷ്മിയുടെ ഭാർത്താവും തൊട്ട് പുറകെ വരുന്നുണ്ടായിരുന്നു. നിരവധി മാരത്തണുകളിലും അത്ലറ്റിക് മത്സരങ്ങളിലും പങ്കെടുത്തിരുന്ന രാജലക്ഷ്മി ലണ്ടൻ മാരത്തണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.