Amar Jawan Jyoti| അമർ ജവാൻ ജ്യോതി അണക്കുകയല്ല, ദേശിയ യുദ്ധസ്മാരകത്തിനൊപ്പം ചേർക്കുക മാത്രം- എന്ന് കേന്ദ്ര സർക്കാർ
അമർ ജവാൻ ജ്യോതി മാറ്റുന്നത് സംബന്ധിച്ച് വലിയ വിമർശനങ്ങളാണ് പ്രതിപക്ഷം അടക്കം ഉന്നയിക്കുന്നത്
ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയുടെ ജ്വാല അണയുകയല്ല. പകരം തൊട്ടടുത്തുള്ള ദേശീയ യുദ്ധസ്മാരകത്തിലെ അഗ്നിജ്വാലയിൽ അമർ ജവാൻ ജ്യോതി ലയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അമർ ജവാൻ ജ്യോതി മാറ്റുന്നത് സംബന്ധിച്ച് വലിയ വിമർശനങ്ങളാണ് പ്രതിപക്ഷം അടക്കം ഉന്നയിക്കുന്നത്. അതിനിടെയിൽ പുതിയ മാറ്റം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ വിമർശനത്തെ വിരോധാഭാസമെന്നാണ് കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത്.
ഏഴ് പതിറ്റാണ്ടായി ദേശീയ യുദ്ധസ്മാരകം നിർമ്മിക്കാത്ത ആളുകൾ നമ്മുടെ രക്തസാക്ഷികൾക്ക് ശാശ്വതവും ഉചിതവുമായ ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ കരയുന്നത് വിരോധാഭാസമാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
1971-ലെ യുദ്ധങ്ങളിലും അതിനു മുമ്പും ശേഷവുമുള്ള യുദ്ധങ്ങൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ രക്തസാക്ഷികളുടെയും പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ സൂക്ഷിച്ചിരിക്കുന്നു. അതിനാൽ, അവിടെയാണ് ജ്വാല ഒരു യഥാർത്ഥ 'ശ്രദ്ധാഞ്ജലി'യായി മാറുന്നതെന്നാണ് കേന്ദ്ര സർക്കാർ ന്യായീകരിക്കുന്നത്.
1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി കത്തിച്ച അമർ ജവാൻ ജ്യോതി 50 വർഷത്തിന് ശേഷം അണക്കുമെന്ന തെറ്റായ റിപ്പോർട്ടുകൾക്കിടയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
അമർ ജവാൻ ജ്യോതിയുടെ കഥ
1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്ക് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഈ സ്മാരകം പണി കഴിപ്പിച്ചത്. കറുത്ത മാർബിളിനാൽ നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകത്തിന്റെ മുകളിൽ നടുവിലായി ഒരു 7.62 mm SLR Rifle ഉം അതിന്റെ ബാരൽ കീഴിലേയ്ക്ക് വരത്തക്കവണ്ണം കുത്തിനിർത്തിയിരിക്കുന്നു. മുകളിലായി ഒരു ആർമ്മി ഹെൽമറ്റും സ്ഥാപിച്ചിരിക്കുന്നു. സ്മാരകത്തിന്റെ നാല് വശങ്ങളിലുമായി നാല് ദീപങ്ങളാണ് കത്തി നിൽക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...