അമർനാഥ് : അമർനാഥ് തീർത്ഥാടനയാത്ര തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അഞ്ച് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം കാലാവസ്ഥ അനുകൂലമാണെങ്കിൽ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം ബേസ് ക്യാമ്പിൽ നിന്നും ഒരു സംഘം  തീർത്ഥാടകർ പുറപ്പെടും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുഹക്ഷേത്രമായ അമർനാഥിന് സമീപം ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് നിരവധി ആളുകളെയാണ് വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും കാണാതായത്. 16 പേർ മരിക്കുകയും 40 ഓളം പേരെ കാണാതാവുകയും ചെയ്തു.100 ലധികം ആളുകൾക്ക് പരിക്കേറ്റു.സഞ്ചാരപാതയിൽ കുടുങ്ങിയ 15,00 ത്തിലധികം തീർത്ഥാടകരെ പഞ്ജതർണി ലോവർ ബേസ് ക്യാമ്പിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആളുകൾ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്ന ആശങ്കയിൽ തെരച്ചിലുകൾ തുടരുകയാണ്.


തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് മുൻപ് 6,300 ത്തോളം വരുന്ന തീർത്ഥാടകർ യാത്ര പുറപ്പെട്ടിരുന്നു.  ഇവർ യാത്ര ആരംഭിച്ചതിന് ശേഷമാണ് മേഘവിസ്‌ഫോടനം ഉണ്ടാവുകയും ആളുകൾ അപകടത്തിൽ പെടുകയും ചെയ്തത്. സൈന്യം, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്, സിആർപിഎഫ് തുടങ്ങിയ സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.