അനന്ത്നാ​ഗ് (ജമ്മുകശ്മീ‍ർ): കനത്ത മഴയെ തുടർന്ന് അമർനാഥ് തീ‍ർഥയാത്ര താത്കാലികമായി നിർത്തിവച്ചു. ശനിയാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്ന് ​ഗുഹാ ക്ഷേത്രത്തിലേക്കുള്ള രണ്ട് റൂട്ടുകളിലും ​ഗതാ​ഗതം തടസപ്പെട്ടതിനെ തുടർന്നാണ് യാത്ര നിർത്തിവച്ചത്. വെള്ളിയാഴ്ച രാത്രി മുതൽ ബൽതാൽ, പഹൽ​ഗാം റൂട്ടുകളിൽ ഇടയ്ക്കിടെ കനത്ത മഴ പെയ്തതിനെ തുടർന്നാണ് തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി യാത്ര നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

3,800 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ​ഗുഹാക്ഷേത്രം സന്ദർശിക്കുന്നതിന് നിരവധി ഭക്തരാണ് ഓരോ വർഷവും എത്തുന്നത്. ഈ വർഷം ഇതുവരെ 1.50 ലക്ഷം ഭക്തർ ക്ഷേത്ര ദർശനം നടത്തി. ജൂൺ 29ന് ആരംഭിച്ച അമർനാഥ് യാത്ര ഓ​ഗസ്റ്റ് 19ന് അവസാനിക്കും. രണ്ട് റൂട്ടുകളിലായാണ് യാത്ര നടത്തുന്നത്, പരമ്പരാ​ഗത പാതയായ 48 കിലോമീറ്ററുള്ള നൂൻവാൻ-പഹൽ​ഗാം റൂട്ട് വഴിയും 14 കിലോമീറ്ററുള്ള എന്നാൽ, ഇടുങ്ങിയതും കുത്തനെയുള്ളതുമായ ബാൽട്ടാൽ-​ഗന്ദർബാൽ റൂട്ട് വഴിയും.


ALSO READ: ചാർ ധാം യാത്രാ പാക്കേജുമായി ഐആർസിടിസി; താമസവും ഭക്ഷണവും ഉൾപ്പെടെ പാക്കേജ് ചിലവും രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെയെന്നും അറിയാം


കഴിഞ്ഞ വർഷം 4.5 ലക്ഷത്തിലധികം തീർഥാടകരാണ് അമർനാഥ് യാത്രയിൽ പങ്കെടുത്തത്. 52 ദിവസത്തെ തീർഥാടനം ജൂൺ 29ന് അനന്ത്നാ​ഗിലെ പഹൽ​ഗാമിൽ നിന്നും ​ഗന്ദർബാൽ ജില്ലയിലെ ബാൽട്ടനിൽ നിന്നും ആരംഭിച്ച് ഓ​ഗസ്റ്റ് 19ന് ​രക്ഷാബന്ധൻ, ശ്രാവൺ പൂർണിമ എന്നിവയോട് അനുബന്ധിച്ച് സമാപിക്കും. തീർഥാടകർക്ക് സേവനം നൽകുന്നതിനായി ബേസ് ക്യാമ്പുകളിലും യാത്രാ പാതകളിലും ചാരിറ്റബിൾ ഓ​ർ​ഗനൈസേഷനുകൾ കമ്മ്യൂണിറ്റി കിച്ചണുകൾ ഒരുക്കിയിട്ടുണ്ട്.


തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സിആർപിഎഫ്, ഐടിബിപി, മറ്റ് അർദ്ധസൈനിക സേനകളിലും നിന്നുള്ള ആയിരക്കണക്കിന് സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വ്യോമ-കര സേനകളും തീർഥാടക പാതയിൽ നിരീക്ഷണം നടത്തും. ജമ്മുകശ്മീരിലെ ഉധംപൂർ ആരോ​ഗ്യവകുപ്പ് അഞ്ച് മൊബൈൽ മെഡിക്കൽ ടീമുകളെ ജമ്മു-ശ്രീന​ഗർ ദേശീയപാതയിലെ ടിക്രി മുതൽ ചെനാനി നശ്രീ ടൺ വരെയുള്ള പാതയിൽ വിന്യസിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.