Post office Scheme: 5000 രൂപ മിച്ചം പിടിക്കാൻ പറ്റുമോ? എങ്കിൽ പോസ്റ്റോഫീസിൽ നിക്ഷേപിക്കാം
കുറഞ്ഞത് 1000 രൂപയുണ്ടെങ്കിൽ പോസ്റ്റ് ഓഫീസിൻറെ പ്രതിമാസ വരുമാന പദ്ധതിയിൽ അംഗമാകാം
ന്യൂഡൽഹി: ചെറുകിട നിക്ഷേപ പദ്ധതികൾക്കാണെങ്കിൽ എറ്റവും സുരക്ഷിതം പോസ്റ്റോഫീസാണ്. നിരവധി പേരാണ് ഇത്തരത്തിൽ പോസ്റ്റോഫീസിൻറെ സമ്പാദ്യ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത്. നിക്ഷേപത്തിനൊപ്പം ഇവയിൽ മികച്ച വരുമാനവും ഉറപ്പാണ്.
കുറഞ്ഞത് 1000 രൂപയുണ്ടെങ്കിൽ പോസ്റ്റ് ഓഫീസിൻറെ പ്രതിമാസ വരുമാന പദ്ധതിയിൽ അംഗമാകാം. 6.6 ശതമാനമാണ് പദ്ധതിയുടെ വാർഷിക പലിശ . അഞ്ച് വർഷമാണ് ഈ സ്കീമിൻറെ കാലാവധി.
ALSO READ: 7th Pay Commission : സർക്കാർ ജീവനക്കാരുടെ ഡിഎ 5% വർധിപ്പിച്ചേക്കും; തീരുമാനം ഈ മാസം
5 വർഷത്തിന് ശേഷം നിങ്ങളുടെ നിക്ഷേപത്തിൻമേലുള്ള പ്രതിമാസ വരുമാനം (പലിശ) ലഭിക്കാൻ തുടങ്ങും .ആവശ്യമെങ്കിൽ നിക്ഷേപ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാം. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിച്ചാൽ നോമിനിക്ക് പണം ലഭിക്കും.
അയ്യായിരം രൂപ പ്രതിമാസം
6.6 ശതമാനമാണ് ഇ പദ്ധതിയിലെ വാർഷിക പലിശ എന്ന് പറഞ്ഞല്ലോ. ഒരു നിക്ഷേപകൻ ജോയിന്റ് അക്കൗണ്ട് വഴി 9 ലക്ഷം രൂപ ഇതിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ പ്രതിവർഷം 6.6 ശതമാനം നിരക്കിൽ 59,400 രൂപ പലിശ മാത്രം ലഭിക്കും. മാസക്കണക്ക് നോക്കിയാൽ 4,950 രൂപയാണ്. എല്ലാ മാസവും നിക്ഷേപകന് ലഭിക്കുന്ന പലിശ.
ALSO READ : Central Bank FD Rate : സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി സെൻട്രൽ ബാങ്ക്; പുതിയ എഫ് ഡി നിരക്ക് ഇങ്ങനെ
പദ്ധതി പ്രകാരം നിങ്ങൾക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം കൂടാതെ ജോയിന്റ് അക്കൗണ്ടുകളും തുറക്കാം. ഒരാൾക്ക് ഒരു അക്കൗണ്ടിൽ പരമാവധി 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം. 18 വയസ്സിന് മുകളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ അംഗംമാകാം.
കാലാവധിക്ക് മുൻ തുക പിൻവലിക്കാൻ കഴിയില്ല
പ്രതിമാസ വരുമാന പദ്ധതിയിൽ ഒരു വർഷത്തിന് മുമ്പ് നിങ്ങളുടെ നിക്ഷേപം എത്രെയാണോ അത് പിൻവലിക്കാൻ കഴിയില്ല. മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ നിങ്ങൾ പണം പിൻവലിക്കുകയാണെങ്കിൽ, പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...