Maharashtra scotch excise duty| ഇറക്കുമതി ചെയ്യുന്ന സ്കോച്ചിന് എക്സൈസ് തീരുവ കുറച്ച് മഹാരാഷ്ട്ര, ലക്ഷ്യം കള്ളക്കടത്ത് നേരിടൽ
ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ എക്സൈസ് തീരുവ നിർമ്മാണ ചിലവിൽ നിന്നും 300 ശതമാനം എന്നത് 150 ശതമാനമായി
Mumbai: സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ എക്സൈസ് തീരുവ മഹാരാഷ്ട്ര സർക്കാർ കുറച്ചു. വില മറ്റ് സംസ്ഥാനങ്ങളുടേതിന് തുല്യമാക്കുന്നതിനായാണ് സർക്കാർ നടപടി. നിലവിലെ എക്‌സൈസ് തീരുവയിൽ നിന്നും 50 ശതമാനമാണ് കുറവ്.
ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ എക്സൈസ് തീരുവ നിർമ്മാണ ചിലവിൽ നിന്നും 300 ശതമാനം എന്നത് 150 ശതമാനമായി കുറച്ചിട്ടുണ്ട്," ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കി.
ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിൽപനയിലൂടെ പ്രതിവർഷം 100 കോടി രൂപയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. നിലവിലെ ഒരു ലക്ഷം കുപ്പികളിൽ നിന്ന് 2.5 ലക്ഷം ബോട്ടിലുകളായി വിൽപ്പന ഉയരുമെന്നതിനാൽ വരുമാനം 250 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തരത്തിൽ തീരുവ കുറച്ചാൽ കള്ളക്കടത്ത് തടയാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സ്കോച്ചും വ്യാജമദ്യ വിൽപനയും, അവർ കൂട്ടിച്ചേർത്തു.
2021-ലെ കണക്ക് പ്രകാരം 180 മി.ലി സ്കോച്ചിന് 365 രൂപ മുതൽ ലഭ്യമാണ്. 1350,2080 തുടങ്ങിയ പലവിലകളിൽ സ്കോച്ച് മഹാരാഷ്ട്രയിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...