Election Reforms Bill: ഇനി വോട്ടര്‍ പട്ടികയിലെ പേരും ആധാറും തമ്മില്‍ ബന്ധിപ്പിക്കാം, നിയമഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ
നിര്‍ണ്ണായക തീരുമാനവുമായി പാര്‍ലമെന്‍റ്, വോട്ടർ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ 2021 ലോക്‌സഭ പാസാക്കി.
New Delhi: നിര്‍ണ്ണായക തീരുമാനവുമായി പാര്‍ലമെന്‍റ്, വോട്ടർ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ 2021 ലോക്‌സഭ പാസാക്കി.
കള്ളവോട്ട് തടയുക (bogus voting) എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബിൽ അല്ലെങ്കിൽ 'തെരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ' 2021 അവതരിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ ഡ്യൂപ്ലിക്കേഷന്‍ തടയുക എന്നതാണ് സര്‍ക്കാര്‍ ഈ നടപടികൊണ്ട് ഉദ്ദേശിക്കുന്നത്. വോട്ടര്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ കള്ളവോട്ടിന് അവസരം ലഭിക്കില്ല എന്നതാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന നേട്ടം.
അതേസമയം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, RSP, BSP, AIMIM, എന്നീ പാര്‍ട്ടികള്‍ ബില്‍ പാസാക്കുന്നതിനെ എതിര്‍ത്തിരുന്നു. ബില്‍ പാർലമെന്റിന്‍റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്.
Union Law Minister കിരണ്‍ റിജിജു (Kiren Rijiju) ആണ് ബില്‍ അവതരിപ്പിച്ചത്. നിയമനിർമ്മാണം തിരഞ്ഞെടുപ്പില്‍ നടക്കുന്ന കള്ളവോട്ട് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ വിശ്വസനീയമാക്കുമെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. എന്നാൽ, പൗരന്മാരുടെ മൗലികാവകാശങ്ങളിലേയ്ക്കുള്ള കടന്നുകയറ്റമാണ് ഇത് എന്നായിരുന്നു കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തുകൊണ്ട് ആരോപിച്ചത്. ആധാർ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ ലംഘനമാണ്ഈ ബില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറയുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
സഭയില്‍ പ്രതിപക്ഷത്തിന്‍റെ കനത്ത ബഹളത്തിനിടെയാണ് ബില്‍ പാസാക്കിയത്. ലോക്‌സഭ പാസാക്കിയ ബില്‍ ഇനി രാജ്യസഭയിലും അവതരിപ്പിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേതന്നെ ഇതിനായി നടപടി എടുത്തിരുന്നെങ്കിലും നിയമത്തിന്‍റെ പിന്‍ബലം വേണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമത്തിലാണ് മാറ്റം വരുത്തിയത്. നിയമ ഭേദഗതിക്കുശേഷം, വോട്ടര്‍ പട്ടികയില്‍ നിലവില്‍ പേരുള്ളവരും പുതുതായി പേരു ചേര്‍ക്കുന്നവരും ആധാര്‍ നമ്പര്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടും. ഇതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...