Coal Shortage | അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
കൽക്കരി വൈദ്യുതി വകുപ്പുകളിലെ മന്ത്രിമാർ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്
ന്യൂഡൽഹി: കൽക്കരി ക്ഷാമം മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി (Electricity) മുടങ്ങുമെന്ന ആശങ്കകൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കൽക്കരി വൈദ്യുതി വകുപ്പുകളിലെ മന്ത്രിമാർ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിലെ (National Thermal Power Corporation Limited) ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കടുത്ത കൽക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ ആവശ്യം നിറവേറ്റുന്നതിന് രാജ്യത്ത് ആവശ്യത്തിന് കൽക്കരി ലഭ്യമാണെന്ന് കൽക്കരി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച കൽക്കരി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, വൈദ്യുതി നിലയങ്ങളിലെ നിലവിലെ ഇന്ധന സംഭരണം ഏകദേശം 7.2 ദശലക്ഷം ടൺ ആണെന്നും നാല് ദിവസത്തേക്ക് ഇത് പര്യാപ്തമാണെന്നും അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ കോൾ ഇന്ത്യയിലും 40 ദശലക്ഷം ടണ്ണിലധികം സ്റ്റോക്ക് ഉണ്ട്. ഇത് വൈദ്യുത നിലയങ്ങളിലേക്ക് വിതരണം ചെയ്യുമെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭയം പൂർണ്ണമായും തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കൽക്കരി ലഭ്യതയിലെ കുറവ് മൂലം ദേശീയ തലസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രാലയം വിശദീകരണകുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ കൽക്കരി ക്ഷാമത്തിന് കാരണം സർക്കാരാണെന്നും പെട്രോൾ വിലവർധനയ്ക്ക് ശേഷം വൈദ്യുതി നിരക്ക് വർധിപ്പിച്ചേക്കാമെന്നും കോൺഗ്രസ് ആരോപിച്ചു.
കൽക്കരി ക്ഷാമം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് ആവശ്യപ്പെട്ടു. കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല തന്റെ "സുഹൃത്തുക്കളുടെ" നേട്ടത്തിനായി'' ഉണ്ടാക്കിയ വൈദ്യുതി പ്രതിസന്ധി" ആണെന്ന് പ്രധാനമന്ത്രിയെ പരോക്ഷമായി വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...