അമിത് ഷായ്ക്ക് ആഭ്യന്തര മന്ത്രിയായി തുടരാനുള്ള ധാര്‍മിക അവകാശമില്ല... AAP നേതാവ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആഭ്യന്തര മന്ത്രിയായി തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിംഗ്...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആഭ്യന്തര മന്ത്രിയായി തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിംഗ്...
ആഭ്യന്തര മന്ത്രിയുടെ കണ്‍മുന്നില്‍ അക്രമികള്‍ പട്ടാപകല്‍ വെടിയുതിര്‍ക്കുകയും വിദ്യാര്‍ഥികളും അദ്ധ്യാപകരും ക്യംമ്പസുകളില്‍ മര്‍ദിക്കപ്പെടുകയും ചെയ്യുന്നു. അമിത് ഷാ അക്രമം നടന്ന സ്ഥലങ്ങളോ അക്രമത്തിനിരയായവരേയോ സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാന നഗരിയില്‍ കലാപമഴിച്ചുവിട്ടവര്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന സന്ദേശമാണ് ഇപ്പോള്‍ മുന്നോട്ട് വരുന്നത്. കലാപം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ നിരാകരിക്കുന്നു. ഗുരുതര വിഷയങ്ങളില്‍ ഉത്തരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുന്നില്ല. കലാപം പോലെ ഗുരുതരമായ വിഷയം ചര്‍ച്ച ചെയ്യാനായില്ലെങ്കില്‍ പിന്നെന്താണ് പാര്‍ലമെന്‍റിന്‍റെ പ്രാധാന്യ൦. എന്താണ് രാജ്യത്തെ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശ൦? അദ്ദേഹം ചോദിച്ചു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സഞ്ജയ് സിംഗ് ആവശ്യപ്പെട്ടു.