Amit Shah on Jammu Kashmir: ആര്‍ട്ടിക്കിള്‍ 370 യ്ക്ക് ശേഷം കാശ്മീരിനായി പുതിയ ലക്ഷ്യങ്ങള്‍, വന്‍ പ്രഖ്യാപനവുമായി അമിത് ഷാ
ജമ്മു കശ്മീർ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കവെ, ജമ്മു കശ്മീർ അസംബ്ലിയിൽ ഒരു സീറ്റ് പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Amit Shah on Jammu Kashmir: പാർലമെന്‍റ് ശീതകാല സമ്മേളനത്തിന്‍റെ മൂന്നാം ദിവസം കാശ്മീരിനായി നീക്കി വച്ചതായിരുന്നു എന്ന് പറയാം. കാശ്മീരിനായി മോദി സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന നടപടികളും പദ്ധതികളും സ്വപ്നങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ അവതരിപ്പിച്ചു.
Also Read: Rajasthan Bandh: സുഖ്ദേവ് സിംഗ് ഗോഗമേദി വധം, രാജസ്ഥാനില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കർണി സേന
കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം PoK യുടെ ഊഴമായി എന്ന് അമിത് ഷാ സഭയില്‍ പറഞ്ഞു. പാർലമെന്‍റ് ശീതകാല സമ്മേളനത്തില്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട 2 ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു.
Also Read: Saturn Sun Conjunction: ശനി സൂര്യ സംയോജനം, 2024ല്‍ ഈ രാശിക്കാര്‍ക്ക് കഷ്ടകാലം
'ആരും കശ്മീരികളെ പരിഗണിച്ചിട്ടില്ല, അവർക്ക് നീതി നൽകേണ്ട സമയമാണിത്. മോദി സർക്കാർ ആ ജോലിയാണ് ചെയ്യുന്നത്. ഈ ജോലി ചെയ്യുന്നു', ബില്ലിനെ കുറിച്ച് സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു,
സഭയില്‍ അവതരിപ്പിക്കുന്ന ഈ ബില്ലുകള്‍ അവർക്ക് അവരുടെ അവകാശങ്ങൾ നൽകാനുള്ളതാണ്, ഇത് അവർക്ക് പ്രാതിനിധ്യം നൽകുന്ന ബില്ലാണ്. കഴിഞ്ഞ 70 വർഷമായി സ്വന്തം രാജ്യത്ത് തുടർച്ചയായി അനീതി അനുഭവിക്കുന്നവരാണ് അവര്‍, ഷാ പറഞ്ഞു. കാശ്മീരിൽ നടക്കുന്ന തീവ്രവാദം താഴ്‌വരയിൽനിന്നും 46631 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാന്‍ ഇടയാക്കി. അവർക്ക് അവകാശങ്ങളും പ്രാതിനിധ്യവും നൽകുന്നതാണ് ഈ ബിൽ.
പ്രതിപക്ഷ പാർട്ടികൾ പിന്നോക്കക്കാരെയും പിന്നോക്ക വിഭാഗക്കാരെയും ദ്രോഹിക്കുന്നു, പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാധിനിത്യം നൽകുന്ന പ്രവർത്തനം കോൺഗ്രസ് ഒരിക്കലും ചെയ്തിട്ടില്ല, മോദി സർക്കാർ മാത്രമാണ് അത് ചെയ്തത്, പിന്നാക്ക വിഭാഗങ്ങളെ എതിർക്കുകയും അവരെ തടയുകയും ചെയ്യുക എന്ന ഏറ്റവും വലിയ ജോലി ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് കോൺഗ്രസ് പാർട്ടിയാണ് ചെയ്തത്, ഷാ വിമര്‍ശിച്ചു.
ജമ്മു കശ്മീർ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കവെ, ജമ്മു കശ്മീർ അസംബ്ലിയിൽ ഒരു സീറ്റ് പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ അംഗത്തെ സംസ്ഥാന ലെഫ്റ്റനന്റ് ഗവർണർ നാമനിർദ്ദേശം ചെയ്യും.
കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ കല്ലുകൾ എറിയാൻ ആർക്കും ധൈര്യമില്ല, പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയെ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രി പറഞ്ഞു,
'ആർട്ടിക്കിൾ 370 ജമ്മു കശ്മീരിൽ നിന്ന് നീക്കം ചെയ്താൽ രക്തപ്പുഴ ഒഴുകുമെന്ന് ആളുകൾ പറഞ്ഞിരുന്നു, ചോരപ്പുഴകൾ മറന്നേക്കൂ, അവിടെ കല്ലെറിയാൻപോലും ആർക്കും ധൈര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ അത്തരം ക്രമീകരണങ്ങളാണ് ചെയ്തിരിയ്ക്കുന്നത്, ഷാ പറഞ്ഞു. 2023ൽ ജമ്മു കശ്മീരിൽ കല്ലേറോ, പണിമുടക്കോ ഉണ്ടായിട്ടില്ല, സാധാരണക്കാരുടെ മരണത്തിൽ 72 ശതമാനം കുറവുണ്ടായി. നേരത്തെ ഭീകരരെ മാത്രമാണ് ഇല്ലാതാക്കിയത്. ഇപ്പോൾ നമ്മൾ ഭീകരതയുടെ മുഴുവൻ പരിസ്ഥിതിയും അവസാനിപ്പിക്കുകയാണ്, അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ 3 വർഷമായി ജമ്മു കശ്മീരിൽ സീറോ ടെറർ പ്ലാൻ നിലവിലുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഭീകരവാദത്തെ അതിന്‍റെ വേരോടെ തുടച്ചുനീക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ അവിടെ നടക്കുന്നത്. നമ്മുടെ സർക്കാർ തീവ്രവാദ ധനകാര്യം തടഞ്ഞു. ഭീകരർക്ക് പണം നൽകുന്ന 134 ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കുകയും നടപടി സ്വീകരിയ്ക്കുകയും ചെയ്തു. .
അതേസമയം, ബില്‍ അവതരിപ്പിച്ച അവസരത്തില്‍ അമിത് ഷാ യും അധിർ രഞ്ജൻ ചൗധരിയും തമ്മില്‍ തകര്‍പ്പന്‍ വാക്‌പോര് നടന്നിരുന്നു. കശ്മീരിലെ ജവഹര്‍ലാൽ നെഹ്റുവിന്‍റെ പങ്കിനെ കുറിച്ച് ചർച്ച ചെയ്ടാൻ അധിർ രഞ്ജൻ ചൗധരി വെല്ലുവിളിക്കുകയും ചെയ്തു. കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ ഖാപ് പഞ്ചായത്താക്കി മാറ്റിയെന്നും വാഗ്ധാനം ചെയ്ത തൊഴില്‍ പോലും ജമ്മുകശ്മീരില്‍ നല്‍കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അധിര്‍ രഞ്ജൻ ചൗധരി വിമര്‍ശിച്ചു.
PoK നെഹ്റുവിന്‍റെ ചരിത്രപരമായ അബദ്ധമാണ് എന്ന അമിത് ഷായുടെ പരാമർശത്തില്‍ സഭയില്‍ വീണ്ടും ബഹളം ഉണ്ടായി. അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിപഷേധിക്കുകയും പിന്നാലെ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നെഹ്റുവിന് അബദ്ധമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും ബഹളം എങ്കില്‍ ഹിമാലയൻ അബദ്ധമെന്ന് പറഞ്ഞിരുന്നെങ്കില്‍ പ്രതിപക്ഷ എംപിമാർ രാജിവെച്ചേനെ, എന്നായിരുന്നു അമിത് ഷായുടെ പരിഹാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.