The Kashmir Files : `ദ കശ്മീര്‍ ഫയല്‍സ് സത്യത്തിന്റെ ധീരമായ ആവിഷ്കരണം` : അമിത് ഷാ
ചലച്ചിത്രത്തിന്റെ അണിയറപ്രവർത്തകർ കാണാനെത്തിയതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
New Delhi : കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ പ്രമേയമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസിനെ കുറിച്ച് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചിത്രം സത്യത്തിന്റെ ധീരമായ പ്രതിനിധാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചലച്ചിത്രത്തിന്റെ അണിയറപ്രവർത്തകർ കാണാനെത്തിയതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗവും അസഹനീയമായ വേദനയും പോരാട്ടവുമാണ് സിനിമ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നതെന്ന് അമിത് ഷാ പറഞ്ഞു. സംവിധായകൻ വിവേക് അഗ്‌നിഹോത്രി, അനുപം ഖേർ, പല്ലവി ജോഷി എന്നിവരുൾപ്പെടെ ചിത്രത്തിന്റെ നിർമ്മാതാക്കളും അഭിനേതാക്കളും അടങ്ങുന്ന സംഘം അമിത് ഷായെ സന്ദർശിച്ചിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ALSO READ: Major Movie : മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പിറന്നാളിന് ട്രിബ്യൂട്ടുമായി മേജർ ടീം
''ഇന്ന് 'ദ കശ്മീർ ഫയൽസ്' ടീമിനെ കണ്ടു. സ്വന്തം രാജ്യത്തുനിന്നും വീടുവിട്ടിറങ്ങാൻ നിർബന്ധിതരായ കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗത്തിന്റെയും അസഹനീയമായ വേദനയുടെയും പോരാട്ടത്തിന്റെയും കഥ ഈ സിനിമയിലൂടെ ലോകം മുഴുവൻ അറിഞ്ഞു, ഇത് വളരെ പ്രശംസനീയമായ ഒരു ശ്രമമാണ്.'' - അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. ചരിത്രപരമായ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും സമൂഹത്തെയും രാജ്യത്തെയും ബോധവൽക്കരിക്കാനും ഇത് സഹായകമാകുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ സംഘത്തേയും കേന്ദ്ര ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.