കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങി വരാന്‍ അനുമതി നല്‍കാതെ പശ്ചിമ ബംഗാള്‍;മമതയുടെ നിലപാട് അനീതിയെന്ന് അമിത് ഷാ!
കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ കത്തയച്ചു.
ന്യൂഡല്‍ഹി:കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ കത്തയച്ചു.
ലോക്ക്ഡൌണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളെ തിരികെഎത്തിക്കുന്നതിന്
മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നല്‍കിയിട്ടില്ല,ഈ സാഹചര്യത്തില്‍ മമതാ ബാനര്‍ജിക്ക് കത്തയച്ച അമിത് ഷാ മമതയുടെ നിലപാട്
കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും മമതയുടെ ഈ തീരുമാനം തൊഴിലാളികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അമിത് ഷാ
കത്തില്‍ ചൂണ്ടികാട്ടുന്നു.കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ തിരികെ എത്തിക്കുന്നതിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്
പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല,റെയില്‍വേയുടെ കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള പ്രത്യേക ട്രെയിന്‍, 'ശ്രമിക്' ട്രെയിന്‍ സംസ്ഥാനത്ത് എത്തുന്നതിന്
ബംഗാള്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും അമിത്ഷാ കത്തില്‍ ചൂണ്ടിക്കാട്ടുന്നു,
കുടിയേറ്റ തൊഴിലാളികളെ തിരികെ എത്തിക്കുന്നതിന് ട്രെയിന്‍ അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി അത്യാവശ്യമാണ്,
എന്നാല്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മറ്റ് സംസ്ഥനങ്ങള്‍ അവിടെ കുടുങ്ങി കിടക്കുന്ന പശ്ചിമ ബംഗാളില്‍
നിന്നുള്ള തൊഴിലാളികളെ മടക്കിഅയക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.