New Delhi: വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനിടെ  സാധാരണക്കാര്‍ക്ക് മറ്റൊരു തിരിച്ചടി കൂടി,  അമൂൽ പാലിന്‍റെ വില ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വില വര്‍ദ്ധനവ്‌ മാര്‍ച്ച്‌ 1 മുതല്‍  പ്രാബല്യത്തിൽ വരുമെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്‍ അറിയിച്ചു.  ഉത്പാദന ചിലവ് വര്‍ദ്ധിച്ചതാണ് പാലിന് വില കൂട്ടാന്‍  കാരണമെന്നാണ്  ഫെഡറേഷന്‍ അറിയിക്കുന്നത്.


പാലിന് വില വര്‍ദ്ധിക്കുന്നതോടെ  മാർച്ച് 1 ചൊവ്വാഴ്ച മുതൽ,  500 മില്ലി പാക്കറ്റ് അമൂൽ ഗോൾഡ് 30 രൂപയ്ക്കും അമുൽ താസ 24 രൂപയ്ക്കും അമുൽ ശക്തി 27 രൂപയ്ക്കും ലഭിക്കും. 


ഉൽപ്പാദന ചിലവ്  വര്‍ദ്ധിച്ചതാണ്  പാലിന്‍റെ വില വര്‍ദ്ധിപ്പിക്കാന്‍  കാരണമെന്ന് അമൂൽ പറയുന്നു. ലിറ്ററിന് 2 രൂപയുടെ വർദ്ധനവ് വെറും  4% മാത്രമാണെന്നും ഇത് ശരാശരി  പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ കുറവാണെന്നും അമൂൽ പറഞ്ഞു.


Also Read: BSNL VIP Mobile Number: ബിഎസ്എന്‍എല്‍ വിഐപി മൊബൈൽ നമ്പർ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം, പാലിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാം?


അതേസമയം, കര്‍ഷകരെ കൈവിട്ടിട്ടില്ല അമൂല്‍. പാലിന്‍റെ വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ കർഷകര്‍ നല്‍കുന്ന പാലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  അമൂല്‍ വാങ്ങുന്ന പാലിന് കൊഴുപ്പിന്‍റെ അളവ് അനുസരിച്ച്  പാലിന്‍റെ വില വര്‍ദ്ധിപ്പിച്ചതായി  അമൂല്‍ അറിയിച്ചു.  


വിലക്കയറ്റത്തിന് ശേഷമുള്ള  പുതിയ നിരക്കുകൾ ഇപ്രകാരം  (500 Ml)


അമുൽ ഗോൾഡ്----₹30


അമുൽ ശക്തി----₹27


അമുൽ ഫ്രഷ്----₹24


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ