Viral Picture: എല്ലാ വേദനകൾക്കും പരിഹാരം കാണുന്ന `ക്രോയിസെന്റ്`... രസകരമായ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ആന്ദ് മഹീന്ദ്ര
Anand Mahindra Twitter: രസകരമായ ക്യാപ്ഷനുകളോടെയാണ് ആനന്ദ് മഹീന്ദ്ര ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്നത്.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിൽ കൗതുകകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്റെ ട്വീറ്റുകൾ പലപ്പോഴും വൈറലാകുകയും ചെയ്യുന്നു. രസകരമായ ക്യാപ്ഷനുകളോടെയാണ് അദ്ദേഹം ഇത്തരം ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ നിങ്ങൾക്ക് ഊഹിക്കാൻ കഴിയാത്ത പേരിൽ ഇന്ത്യയിൽ വിൽക്കുന്ന ക്രോയിസന്റുകളുടെ (ഫ്ലേക്കി ഫ്രെഞ്ച് വിയനോയിസെറി പേസ്ട്രി) ഒരു ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചു.
"എല്ലാത്തരം വേദനകൾക്കും ക്രോയിസന്റ് ഫലപ്രദമായ പ്രതിവിധിയാണെന്ന് എന്റെ ഫ്രഞ്ച് മരുമകനെങ്കിലും സമ്മതിക്കുന്നു.... ഞങ്ങൾ ഇന്ത്യക്കാർ ചുരുക്കിയ സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് ഭാഷയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.. പിന്നെ എന്തുകൊണ്ട്?" ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചു. ഇന്ത്യയിൽ 20 രൂപയ്ക്ക് ക്രോയിസെന്റ് വിൽക്കുന്നത് ഫോട്ടോയിൽ കാണാം. ആശ്ചര്യകരമെന്നു പറയട്ടെ, കടയുടമ അതിന് ക്രോസിൻ എന്നാണ് പേരിട്ടിരിക്കുന്നത്. തലവേദന ചികിത്സിക്കാൻ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വേദനസംഹാരിയാണ് ക്രോസിൻ.
ഫോട്ടോയിൽ വ്യത്യസ്ത ഉച്ചാരണങ്ങളിലുള്ള ക്രോയിസെന്റുകളുടെ പേരുകളും നൽകിയിട്ടുണ്ട്. - ക്വാ-സൺ, ക്രൂസോ-എൻ, ക്രസ്സ്-ആന്റ്, ക്വാ-സൗൺ, ക്രൂ-സൺ, ക്രു-സോ. "ഓ... ഈ ഫ്രഞ്ചുകാരും ഓസ്ട്രിയക്കാരും!! ഇന്ത്യയിൽ ഉച്ചാരണം ലളിതമാക്കി!!! മേരാ ഭാരത് മഹാൻ!!!" ആനന്ദ് മഹീന്ദ്ര ഫോട്ടോയ്ക്കൊപ്പം കുറിച്ചു. ട്വീറ്റിന് നിരവധി കമന്റുകളാണ് ലഭിച്ചത്. ഒരു ഉപയോക്താവ് എഴുതി, "ഇത് ഫ്രഷ് ആയും രുചികരമായും ഉള്ളിടത്തോളം... പേരിൽ എന്താണുള്ളത്? ഭക്ഷണം കഴിക്കുന്നത് എപ്പോഴും തലവേദന ഒരു പരിധിവരെ കുറയ്ക്കും."
നിരവധി ഉപയോക്താക്കൾ ഇതിനെ തമാശയായാണ് എടുത്തത്. "എന്റെ ചിരി നിർത്താൻ കഴിയുന്നില്ല... " മറ്റൊരു ഉപയോക്താവ് എഴുതി. "എങ്ങനെയാണ് ഓസ്ട്രിയക്കാർ ഇതിൽ ഉൾപ്പെടുന്നത്? അവർ പേസ്ട്രികളിലും ക്രോയിസെന്റുകളിലും മികച്ചവരാണ്, ഒരു ഫ്രഞ്ച് നവീകരണത്തിന്റെ ഉച്ചാരണത്തിന് ഒരു തരത്തിലും ഉത്തരവാദികളല്ല അവർ" മറ്റൊരു ഉപയോക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...