Drug Party Case : മയക്കുമരുന്ന് കേസിൽ അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യത
ഇന്നലെ അനന്യ പാണ്ഡേയെ നർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
Mumbai : മുംബൈയിൽ ആഢംബര കപ്പിലിലെ ലഹരി പാർട്ടി (Drug Party) കേസിൽ ബോളിവുഡ് (Bollywood) താരം അനന്യ പാണ്ഡേയെ (Ananya Pandey) നർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ (Narcotics Control Bureau) ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ ഇന്ന് തന്നെ താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്നലെ അനന്യ പാണ്ഡേയെ നർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. അനന്യ പാണ്ഡെ മുംബൈയിൽ ആഢംബര കപ്പിലിലെ ലഹരി പാർട്ടി കേസിലെ പ്രധാന കണിയാണെന്ന് എൻസി ബി പറഞ്ഞു .നർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ ഏകദേശം രണ്ടര മണിക്കൂറുകളാണ് ഇന്നലെ അനന്യ പാണ്ഡേയെ ചോദ്യം ചെയ്തത്. കൂടാതെ ഇന്നലെ താരത്തിന്റെ വീട്ടിൽ നർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ റെയ്‌ഡും നടത്തിയിരുന്നു. താരത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും നർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ പിടിച്ചെടുത്തു.
ALSO READ: NCB at SRK's Home : ഷാറൂഖ് ഖാന്റെ വീട്ടിൽ NCB, നടി Ananya Pandey വീട്ടിലും NCB യുടെ റെയ്ഡ്
ഇന്നലെ ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ വീട്ടിൽ എൻസിബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ മകനെ ജയിലെത്തിയ കണ്ടതിനെ ശേഷം മടങ്ങവെയാണ് എൻസിബി ഉദ്യോഗസ്ഥർ ഷാറൂഖിന്റെ മന്നത്ത് വീട്ടിലെത്തി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട അനുബന്ധ നടപടികൾക്കാണ് ഷാറൂഖിന്റെ വീട്ടിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ ഉദ്യോസ്ഥരെത്തി പരിശോധന നടത്തിയതെന്ന് അറിയിച്ചിട്ടുണ്ട്.
ALSO READ: Shah Rukh Khan മകൻ ആര്യൻ ഖാനെ കാണാൻ ജയിൽ എത്തി, കാണാം വീഡിയോ
ഇന്നലെ രാവിലെയാണ് എസ്ആർകെ മകൻ ആര്യൻ ഖാനെ റിമാൻഡിൽ കഴിയുന്ന ആർതുർ റോഡ് ജയിലിൽ എത്തി സന്ദർശിച്ചത്. കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സ്പെഷ്യൽ NDPS കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൂടാതെ ജാമ്യത്തിനായി താരപുത്രൻ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതി ജാമ്യാപേക്ഷ ഓക്ടോബർ 26ന് പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...