അമരാവതി: ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിൻറെ ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ സിപിആർഒ ബിശ്വജിത് സാഹു മാധ്യമങ്ങളെ അറിയിച്ചു. വിജയനഗരം ജില്ലയിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് പാസഞ്ചർ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. ജൂൺ രണ്ടിന് ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്ന അതേ പാതയിൽ തന്നെയാണ് ഇന്നലെ വൈകിട്ട് 6.42ന് അപകടം സംഭവിച്ചത്. സിഗ്നൽ പിഴവാണ് കാരണമെന്നാണ് പ്രാഥമിക നി​ഗമനമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.


ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോൺ വാൾട്ടെയ്ർ ഡിവിഷനിൽ കണ്ടകാപ്പള്ളിക്കും അലമാന്ദായ്ക്കും ഇടയിലായിരുന്നു വിശാഖപട്ടണം–റായ്ഗഡ് പാസഞ്ചർ ട്രെയിനും വിശാഖപട്ടണം–പലാസ പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചത്. കേബിൾ പൊട്ടിവീണതിനെ തുടർന്ന് സാവധാനത്തിലായിരുന്ന റായ്ഗഡ് പാസഞ്ചർ ട്രെയിനിന് പിന്നാലെ വന്ന വിശാഖപട്ടണം–പലാസ പാസഞ്ചർ റെഡ് സിഗ്നൽ അവഗണിച്ച്  മുന്നിലെ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.



മൂന്ന് ബോഗികൾ പാളംതെറ്റി. അപകടത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സഹായധനം പ്രഖ്യാപിച്ചു. ജൂൺ രണ്ടിന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു പാളം തെറ്റിയ ബെംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ ബോഗികളിലേക്ക്  കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി 296 പേരാണു കൊല്ലപ്പെട്ടത്.  



ഒഡീഷയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ഭീകരമായ അപകടത്തിന് മാസങ്ങൾക്ക് ശേഷം ആന്ധ്രാപ്രദേശിലെ വിജയനഗരത്ത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്ന് കോച്ചുകൾ പാളം തെറ്റിയതായി ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


പിന്നിലെ ട്രെയിൻ സിഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിൽ ഇടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് വാൾട്ടയർ ഡിവിഷൻ റെയിൽവേ മാനേജർ സൗരഭ് പ്രസാദ് പറഞ്ഞു. സിഗ്നലിംഗ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിലെ വാർ റൂം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.