വിവാഹ വേളയിൽ നടക്കുന്ന പല അബദ്ധങ്ങളും മറ്റ് രസകരമായ സംഭവങ്ങളുമെല്ലാം അതിവേ​ഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരനും വധുവും കാണിക്കുന്ന അബദ്ധങ്ങളാണ് പലപ്പോഴും ട്രെൻഡിം​ഗ് ആകാറ്. ഇപ്പോഴിത മറ്റൊരു വിവാഹ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘ghantaa’ എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ കഴിഞ്ഞ ദിവസം വന്ന ഒരു കല്യാണ വീഡിയോ ആണിത്. ‘ചിൽ ദിദി ചിൽ’ എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് നൽകിയിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1.30 ലക്ഷത്തിലധികം ലൈക്കുകളുമായി വീഡിയോ വൈറലായിരിക്കൊണ്ടിരിക്കുകയാണ്. വിവാഹ ചടങ്ങിനിടെ വരൻ മധുരം നൽകുമ്പോൾ വധു ദേഷ്യത്തോടെ മധുരം എടുത്ത് വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. തുടർന്ന് വരന് നൽകാൻ ഒരു ഗ്ലാസ് വെള്ളം പൂജാരി വധുവിന്റെ കയ്യിൽ കൊടുത്തു. എന്നാൽ വധു വെള്ളം നൽകിയപ്പോൾ വരൻ അത് സ്വീകരിച്ചില്ല. ഇതിൽ ദേഷ്യം വന്ന വധു ആ ഗ്ലാസും എടുത്ത് ജനക്കൂട്ടത്തിലേക്ക് എറിയുന്നതാണ് വീഡിയോയിൽ ഉള്ളത്. 



 


നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇഷ്ടമില്ലാത്ത കല്യാണത്തിന് നിർബന്ധിച്ച പോലെയെന്നാണ് സോഷ്യൽ മീഡിയയിലുള്ള പ്രതികരണങ്ങൾ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.