ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ (Anshu Prakash) കൈയേറ്റം ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും (Arvind Kejriwal) ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയും (Manish Sisodia) കുറ്റവിമുക്തർ. ഡൽഹി കോടതിയുടേതാണ് (Delhi Court) നടപടി. ഒമ്പത്‌ ആം ആദ്മി (Aam Aadmi Party) എം.എൽ.എമാരെയും ഡൽഹി കോടതി കുറ്റവിമുക്തരാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

2018ലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കൈയേറ്റം ചെയ്ത കേസിൽ കെജ്രിവാളിനും സിസോദിയക്കും എംഎൽമാർക്കും എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. 


Also Read: ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന


അതേസമയം ആം ആദ്മി പാർട്ടി എംഎൽഎമാരായ അമാനത്തുള്ള ഖാൻ, പ്രകാശ് ജർവാൾ എന്നിവർക്ക് എതിരെ കുറ്റം ചുമത്താൻ കോടതി നിർദ്ദേശിച്ചു. അമാനത്തുള്ള ഖാന്‍ പോലിസില്‍ കീഴടങ്ങുകയായിരുന്നു. പ്രകാശ് ജർവാളിനെ ഡല്‍ഹി പോലിസ് അറസ്റ്റ്‌ ചെയ്യുകയാണ് ഉണ്ടായത്.


Also Read: ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം: എംഎല്‍എമാരുടെ ജാമ്യാപേക്ഷ കോടതി തള്ളി


കോടതി വിധി നീതിയുടെയും സത്യത്തിന്റെയും വിജയമാണെന്ന്‌ ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ പ്രതികരിച്ചു. എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതവും തെറ്റാണെന്നും കോടതി പറഞ്ഞു. ഇത് തന്നെയാണ് ആദ്യം മുതൽ ഞങ്ങളും പറഞ്ഞിരുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയുള്ള ​ഗൂഡാലോചനയുടെ ഭാ​ഗമാണ് ഇതെല്ലാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


Also Read: Himachal Pradesh Landslide : ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ, ബസും ട്രക്കും മണ്ണിനിടയിൽ, രക്ഷപ്രവർത്തനം തുടരുന്നു


2018 ഫെബ്രുവരി 19ന് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽവച്ച് ആം ആദ്മി എംഎൽഎമാർ തന്നെ മർദ്ദിച്ചെന്നായിരുന്നു അൻഷുപ്രകാശിന്റെ ആരോപണം. പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ആലോചന യോഗം വിളിച്ചുചേര്‍ത്തത്. ഈ യോഗത്തില്‍ വച്ചാണ് AAP എംഎല്‍എമാര്‍ മര്‍ദ്ദിച്ചെന്ന് ചീഫ് സെക്രട്ടറി ലഫ്.ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇത് പിന്നീട് സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പോരിന് വഴിവച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.